Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്ടര്‍...

വാട്ടര്‍ ടാങ്കിനുള്ളില്‍ പുരുഷ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ കൊച്ചിന്‍ പോര്‍ട്ടി​െൻറ അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ പുരുഷ​െൻറ മൃതദേഹം കണ്ടെത്തി. ലോറല്‍ ക്ലബിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. 40 വയസ്സ് തോന്നിക്കുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോര്‍ട്ട്കൊച്ചി പൊലീസ് സ്ഥലത്തെത്തി. സമയം വൈകിയതിനാല്‍ മൃതദേഹം ടാങ്കില്‍നിന്ന് മാറ്റിയിട്ടില്ല. ഞായറാഴ്ച രാവിലെ ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കും. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. കൊലപ്പെടുത്തി കൊണ്ടിട്ടതാകാമെന്നാണ് കരുതുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story