Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 5:38 AM GMT Updated On
date_range 30 Dec 2017 5:38 AM GMTതോമസ് ചാണ്ടിക്കെതിരെ സി.പി.എം സമ്മേളനത്തിൽ വിമർശനം
text_fieldsbookmark_border
കുട്ടനാട്: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിമർശനം. സി.പി.എം കുട്ടനാട് ഏരിയ സമ്മേളനത്തിലാണ് സ്ഥലം എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ വിമർശനം ഉയർന്നത്. പ്രതിനിധി സമ്മേളനത്തിനെത്തിയ ഭൂരിഭാഗം അംഗങ്ങളും എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു. പാഴ്വസ്തുവിനെയാണ് ഇത്രയുംകാലം സി.പി.എം ചുമന്നതെന്നും ഇനിയിത് സഹിക്കാന്‍ പറ്റില്ലെന്നും അംഗങ്ങള്‍ തുറന്നടിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന് മുഴുവന്‍ പ്രതിനിധികളും ആവശ്യപ്പെട്ടു. കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രിയുടെ രാജി വൈകിപ്പിച്ചത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും അംഗങ്ങള്‍ ആരോപിച്ചു. ജയിപ്പിച്ചുവിട്ട ജനങ്ങളോട് നന്ദി അറിയിക്കാന്‍പോലും എം.എല്‍.എ കുട്ടനാട്ടിലെത്തിയിട്ടില്ല. ഘടകകക്ഷി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ ഏരിയ-ജില്ല കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നും സി.പി.ഐയുടെ തുടര്‍ച്ചയായുള്ള മുന്നണി മര്യാദ ലംഘനം െവച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story