Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലജ കൊലക്കേസ്​:...

ജലജ കൊലക്കേസ്​: ചെന്നിത്തല തെറ്റിദ്ധാരണ പരത്തുന്നു ^സി.പി.എം

text_fields
bookmark_border
ജലജ കൊലക്കേസ്: ചെന്നിത്തല തെറ്റിദ്ധാരണ പരത്തുന്നു -സി.പി.എം ആലപ്പുഴ: ചേപ്പാട് ഭാരതിയിൽ ജലജ സുര​െൻറ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതി​െൻറ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെറ്റിദ്ധാരണ പരത്തുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ. 2015 ആഗസ്റ്റ് 13നാണ് കൊലപാതകം നടന്നത്. അന്ന് മണ്ഡലത്തി​െൻറ പ്രതിനിധിയായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നു. എന്നാൽ, നിഷ്പക്ഷ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ മന്ത്രിക്ക് കഴിഞ്ഞില്ല. ആദ്യഘട്ടത്തിൽ പഴുതുകളടച്ച് അന്വേഷണം നടത്താൻ ലോക്കൽ പൊലീസിനും കഴിഞ്ഞില്ല. എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി വിഷയത്തിൽ ശക്തമായി ഇടപെട്ടു. മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്. അവരാണ് പഴുതടച്ച് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജനങ്ങളിൽ തനിക്കുള്ള അവമതിപ്പ് ഇല്ലാതാക്കാൻ ചെന്നിത്തല ഇപ്പോൾ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഹരിപ്പാട് മണ്ഡലത്തിൽ നടന്ന പൊലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ശരണ്യക്കേസിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കാരുണ്യ: 40.69 കോടിയുടെ ധനസഹായത്തിന് ശിപാർശ ആലപ്പുഴ: കാരുണ്യ െബനവലൻറ് പദ്ധതിയിൽ 40.69 കോടിയുടെ ചികിത്സ ധനസഹായത്തിന് അപേക്ഷ സർക്കാറി​െൻറ അംഗീകാരത്തിന് ശിപാർശ ചെയ്തതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. ജില്ലതല യോഗത്തിൽ 314 പേരുടെ ധനസഹായമാണ് ശിപാർശ ചെയ്തത്. ഇതിൽ 140 അർബുദബാധിതരും 124 ഹൃദ്രോഗികളും 36 വൃക്കരോഗികളും 14 പേർ ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. എ.ഡി.എം ഐ. അബ്ദുൽ സലാമി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലതല കാരുണ്യ െബനവലൻറ് കമ്മിറ്റിയാണ് ചികിത്സ ധനസഹായ അപേക്ഷകൾ അംഗീകരിച്ചത്. ജില്ല ലോട്ടറി ഓഫിസർ ബി. മുരളീധരൻ, മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, െഡപ്യൂട്ടി ഡി.എം.ഒ ഡോ. ടി.എസ്. സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു. വാർഷികവരുമാനം മൂന്നുലക്ഷത്തിൽ കുറവുള്ള അർബുദം, ഹൃദയം, വൃക്ക, ന്യൂറോ സംബന്ധമായ രോഗമുള്ളവർക്ക് സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സക്ക് കാരുണ്യ െബനവലൻറ് ഫണ്ടിൽനിന്ന് ധനസഹായം ലഭിക്കും. ഇന്ന് സാംസ്കാരികസന്ധ്യ ആലപ്പുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ജനുവരി രണ്ടുവരെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്തുന്ന ബി.സി.ഡി.സി എക്സ്പോ-2017​െൻറ പ്രദർശന വിപണനമേളയിൽ ശനിയാഴ്ച വൈകീട്ട് 5.30ന് സാംസ്കാരിക പരിപാടി നടക്കും. രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരിക്കുമെന്ന് കെ.എസ്.ബി.സി.ഡി.സി ചെയർമാൻ സംഗീത് ചക്രപാണി അറിയിച്ചു. രാവിലെ 11 മുതൽ രാത്രി എട്ടുവരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story