Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.വൈ.എഫ്‌.ഐ^ബി.ജെ.പി...

ഡി.വൈ.എഫ്‌.ഐ^ബി.ജെ.പി സംഘര്‍ഷം; ഒരാൾ പിടിയില്‍

text_fields
bookmark_border
ഡി.വൈ.എഫ്‌.ഐ-ബി.ജെ.പി സംഘര്‍ഷം; ഒരാൾ പിടിയില്‍ മാവേലിക്കര: ഡി.വൈ.എഫ്.ഐ--ബി.ജെ.പി സംഘര്‍ഷത്തിനിടെ ബി.ജെ.പി വാര്‍ഡ് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബി.ജെ.പി വാര്‍ഡ് അംഗമായ മഞ്ജു അനിലി​െൻറ ഭർതൃസഹോദരനായ ഈരേഴ വടക്ക് അനില്‍ ഭവനത്തില്‍ സുനില്‍ കുമാറാണ് (46) പിടിയിലായത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് നിര്‍മിതി കോളനിയില്‍ പൈപ്പ് കണക്ഷൻ ശരിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും കോളനിയിലേക്ക് പ്രകടനങ്ങള്‍ നടത്തി. സ്ഥലത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story