Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വിസ്മയക്കൂടാരം'...

'വിസ്മയക്കൂടാരം' അവധിക്കാല ക്യാമ്പ് തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: സർവശിക്ഷ അഭിയാന്‍ മൂവാറ്റുപുഴ ബ്ലോക്ക് റിസോഴ്സ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും 'വിസ്മയക്കൂടാരം' അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പ് തുടങ്ങി. മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ വാര്‍ഡ് കൗൺസിലര്‍ ഷൈല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം ഓഫിസര്‍ ടി.കെ. വിജയകുമാര്‍ സന്ദേശം നൽകി. ബി.ആര്‍.സി പരിധിയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 30 കുട്ടികളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികള്‍ക്ക് പഞ്ചേന്ദ്രിയാനുഭവങ്ങളിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സർഗശേഷി വികസനത്തിനും ക്യാമ്പില്‍ സാഹചര്യം ഒരുക്കിയിട്ടുണ്ട്. കൃത്രിമമായി വനവും ഗുഹയും നിർമിച്ച് വിവിധ ജീവജാലങ്ങളുടെ ശബ്ദവും സസ്യലതാദികളും കായ്കനികളും ഒരുക്കി. കാടി​െൻറ പ്രതീതി ജനിപ്പിച്ച് കുട്ടികളുടെ വനയാത്ര സംഘടിപ്പിച്ചു. ബി.പി.ഒ എന്‍.ജി. രമാദേവി, റെജി ജോസഫ്, അഞ്ജു പീതാംബരന്‍, മിനി ജോസഫ്, ഡിനി മാത്യു, ബെറ്റി, നിഷ സി. വര്‍ക്കി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story