Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്പത്തിക...

സാമ്പത്തിക സംവരണത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ പ്രതിേഷധ തെരുവ്

text_fields
bookmark_border
കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സാമ്പത്തികസംവരണം നടപ്പാക്കി ഇടതുസർക്കാർ സാമൂഹികനീതി അട്ടിമറിക്കരുത്' പ്രമേയത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഹൈകോടതി ജങ്ഷനിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്രിൻ ഉദ്ഘാടനം ചെയ്തു. മെറിറ്റി​െൻറ കുറവുകൊണ്ടായിരുന്നില്ല പിന്നാക്കക്കാർ പിന്നാക്കം പോയതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ജാതിവ്യവസ്ഥയും സവർണ മനസ്സുകളും ചേർന്ന് നടപ്പാക്കിയ തീരുമാനത്തി​െൻറ ഫലമായിരുന്നു അത്. ഭരണ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ പിന്നാക്ക സമുദായങ്ങളുടെ ജാതി -മത-സാമുദായിക സ്വത്വങ്ങൾ കാരണമാണവർ അകറ്റി നിർത്തപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല വൈസ് പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, എം.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം െസയ്തുമുഹമ്മദ്, പുതുവൈപ്പ് ഐ.ഒ.സി-എൽ.പി.ജി വിരുദ്ധ സമരസമിതി നേതാവ് എം.പി. ജയഘോഷ്, ബി.എസ്.പി ജില്ല വൈസ് പ്രസിഡൻറ് കെ.കെ. സജികുമാർ, ബി.പി.ജെ.എസ് ജില്ല കമ്മിറ്റി അംഗം ഷൺമുഖൻ, അരളി കലാസാഹിത്യ സംഘം പ്രതിനിധി ഷഫീഖ്, സുബൈദ ഹക്കീം, സോമൻ പറവൂർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രേട്ടറിയറ്റ് അംഗം ഷിറിൻ സിയാദ് സ്വാഗതവും ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story