Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസവാക് ആതുരസേവന...

സവാക് ആതുരസേവന രംഗത്തേക്ക്; പാലിയേറ്റിവ് കെയർ ഉദ്ഘാടനം 31ന്

text_fields
bookmark_border
ആലപ്പുഴ: കല-സാഹിത്യകാരന്മാരുടെ സംഘടനയായ സവാക് ആതുരസേവന രംഗത്തേക്ക് കടക്കുന്നു. സവാക്കി​െൻറ കീഴിലുള്ള സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് പാലിയേറ്റിവ് രംഗത്തേക്ക് ചുവടുവെക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആധുനിക ലബോറട്ടറിയും ക്ലിനിക്കും ഉൾപ്പെടുന്നതാണ് പാലിയേറ്റിവ് കെയർ യൂനിറ്റ്. കണ്ണൂർ, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും പദ്ധതി ഉടൻ ആവിഷ്കരിക്കും. 31ന് മുഹമ്മ കായിപ്പുറം ശ്രീഅനന്തശയനേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നിർവാഹക സമിതി അംഗങ്ങളായ ആശ്രമം ചെല്ലപ്പൻ, ബീന കുറുപ്പ്, എസ്. സജിത്ത്, പ്രത്താസ് അറക്കൽ, പി.വി. മധു ഹരിശ്രീ എന്നിവർ പങ്കെടുത്തു. ദുർഗവാഹിനി ശക്തിസംഗമം നാളെ ആലപ്പുഴ: ദുർഗവാഹിനി ശക്തിസംഗമം ശനിയാഴ്ച തോണ്ടൻകുളങ്ങര ശ്രീകൃഷ്ണ കല്യാണമണ്ഡപത്തിൽ സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം മൂന്നിന് ആലപ്പുഴ ടി.ഡി ക്ഷേത്രത്തിൽനിന്ന് പെൺകുട്ടികൾ അണിനിരക്കുന്ന പഥസഞ്ചലനം നടക്കും. എസ്.എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വിശ്വഹിന്ദു പരിഷത്ത് ജില്ല വർക്കിങ് പ്രസിഡൻറ് സുരേഷ് ശാന്തി കണിച്ചുകുളങ്ങര, പ്രചാർ പ്രമുഖ് സുരേഷ് ബാബു, ഉപാധ്യക്ഷൻ ആർ. സോമനാഥ നായിക് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story