Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMUST++നാട്​...

MUST++നാട്​ ഒഴുകിയെത്തി; ജമീലാ മാലിക്കിന്​ അക്ഷരവീടി​െൻറ ആദരവുമായി

text_fields
bookmark_border
* രണ്ടാമത്തെ അക്ഷരവീട് 'ആ' അഭിനയപ്രതിഭക്ക് സമർപ്പിച്ചു തിരുവനന്തപുരം: ഗ്രാമീണരും ജനനായകരും ജനപ്രതിനിധികളും ഒന്നായി ഒഴുകിയെത്തി, ആദ്യകാല ചലച്ചിത്ര നടി ജമീലാ മാലിക്കിന് 'അക്ഷരവീടി'​െൻറ അംഗീകാരം കൈമാറുന്നതിന് സാക്ഷിയാകാൻ. വാദ്യഘോഷവും ഘോഷയാത്രയും തീർത്ത ഉത്സവാന്തരീക്ഷത്തിൽ മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ മലയാളക്കരയുടെ സ്നേഹോപഹാരമായി 'അക്ഷരവീട്' ജമീല മാലിക്കിന് സമർപ്പിച്ചു. കാലം മറന്നുപോയ അഭിനയ പ്രതിഭയെ ആദരിക്കുന്നതിന് പങ്കാളിയാവാൻ ആയിരങ്ങളാണ് തലസ്ഥാന ജില്ലയിലെ പാലോട് ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. 'മാധ്യമ'വും ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും പ്രമുഖ പ്രവാസി വ്യവസായ സംരംഭമായ 'യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പും' സംയുക്തമായി ഒരുക്കിയ അക്ഷരവീട് പദ്ധതിയിലെ രണ്ടാമത്തെ വീട് സമർപ്പണം തലസ്ഥാന നഗരിക്ക് സമ്മാനിച്ചത് ചരിത്രമുഹൂർത്തം. ജീവിതത്തി​െൻറ വിവിധ തുറകളിൽനിന്നുള്ളവരെ സാക്ഷിയാക്കി മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമായ 'ആ' വീട് നടിയെ ഏൽപിച്ചു. വിസ്മരിക്കപ്പെട്ടു പോകാവുന്ന പ്രതിഭാശാലികളെ കണ്ടെത്തി പുതിയ പ്രതീക്ഷകൾ നൽകുന്ന അക്ഷരവീട് പദ്ധതി കേവലമൊരു സഹായമല്ലെന്നും ഏറ്റവും വലിയ ആദരവാണെന്നും സ്നേഹവീട് കൈമാറി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. മറ്റു പലരുടെയും നോട്ടമോ ശ്രദ്ധയോ കടന്നു ചെല്ലാത്ത മേഖലയിലേക്കാണ് മാധ്യമവും അമ്മയും യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും എത്തിയിരിക്കുന്നത്. ആശങ്കകളേറെയുള്ള സമകാലിക സമൂഹത്തിൽ അങ്ങേയറ്റം പ്രതീക്ഷ നൽകുന്ന കാര്യമാണിതെന്നും വി.എസ് കൂട്ടിച്ചേർത്തു. ഏഴാമത്തെ അക്ഷരവീടി​െൻറ ശിലാഫലകം മജീഷ്യൻ നാഥിന് വി.എസ് കൈമാറി. പാലോട് വൃന്ദാവനം കൺവെൻഷൻ സ​െൻററിൽ നടന്ന ചടങ്ങ് റവന്യൂ-ഭവന മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഭവനരഹിതർക്കായി ഒേട്ടറെ പദ്ധതികൾ സർക്കാർ ചെയ്യുന്നുണ്ട്. എന്നാൽ, സർക്കാറുകൾ മാത്രമല്ല വ്യക്തികൾക്കും സംഘടനകൾക്കും ഇത്തരം കാര്യങ്ങളിൽ കുറെ നിർവഹിക്കാനുണ്ടെന്ന് അക്ഷരവീടിലൂടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിച്ചു. അക്ഷരവീട്-ഹാബിറ്റാറ്റ് ചെയർമാൻ പത്മശ്രീ ജി. ശങ്കർ ആമുഖ പ്രഭാഷണം നടത്തി. 'മാധ്യമം-മീഡിയവൺ' ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അക്ഷരവീട് സ്നേഹസന്ദേശം നൽകി. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, വാമനപുരം േബ്ലാക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, സംവിധായകൻ വി.ആർ. ഗോപിനാഥ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, നന്ദിയോട് സതീഷ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് അംഗം സലീം പള്ളിവിള, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ സംസാരിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് അംഗം ഇടവം ഷാനവാസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ കുമാരി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി അഷ്റഫ്, വ്യവസായി സമിതി സെക്രട്ടറി റിജു ശ്രീധർ, 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, മാനവീയം പ്രസിഡൻറ് ഒഴിവുപാറ ഹക്കീം, പാപ്പനംകോട് റസി. അേസാ. പ്രസിഡൻറ് ചന്ദ്രശേഖരൻ പിള്ള, വൃന്ദാവനം കൺെവൻഷൻ സ​െൻറർ എം.ഡി ശിവൻകുട്ടി, സ്വാഗതസംഘം പ്രതിനിധി ജോർജ് ജോസഫ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡൻറ് കെ.ടി. കുഞ്ഞുമോൻ എന്നിവർ സന്നിഹിതരായി. 'മാധ്യമം' അഡ്മിനിസ്ട്രേഷൻ വിഭാഗം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സ്വാഗതവും റീജനൽ മാനേജർ വി.എസ്. സലിം നന്ദിയും പറഞ്ഞു. സാംസ്കാരിക പ്രവർത്തകനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥിയുമായിരുന്ന പാപ്പനംകോട് ബഷീറി​െൻറ സ്മരണക്കായി ബന്ധുക്കൾ നൽകിയ സ്ഥലത്താണ് ജമീല മാലിക്കിന് അക്ഷരവീട് ഒരുക്കിയത്. പദ്ധതിയിലെ ആദ്യവീടായ 'അ' തൃശൂർ തളിക്കുളത്ത് കായിക പ്രതിഭ രഖിൽ ഘോഷിന് ഡിസംബർ 16ന് സമർപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story