Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 5:36 AM GMT Updated On
date_range 2017-12-29T11:06:00+05:30മുളവൂര്‍ ഹോമിയോ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ മാറ്റാനുള്ള നീക്കം വിവാദത്തിൽ
text_fieldsമൂവാറ്റുപുഴ: മുളവൂര്‍ ഹോമിയോ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ മാറ്റാനുള്ള ഭരണകക്ഷി നീക്കം വിവാദമാകുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ ആശുപത്രിയിൽ ഏഴുവര്‍ഷമായി താല്‍ക്കാലിക അറ്റന്‍ഡര്‍ ജോലി ചെയ്യുന്നയാളെ മാറ്റി മറ്റൊരാളെ നിയമിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് നിലവിലെ ജീവനക്കാരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. ഏഴുവര്‍ഷം മുമ്പാണ് വാടകക്കെട്ടിടത്തിൽ ആശുപത്രി ആരംഭിച്ചത്. സ്വകാര്യ വ്യക്തി സൗജന്യമായി സ്ഥലം നല്‍കിയതോടെ സ്വന്തം കെട്ടിടവുമായി. തുടക്കം മുതല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്യുന്നയാളെയാണ് മാറ്റുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇതുസംബന്ധിച്ച ചർച്ച നടന്നതായാണ് സൂചന. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരുമാസം മുമ്പ് കോണ്‍ഗ്രസ് നേതാവിെൻറ ബന്ധുവിനെ ഇവിടെ നിയമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. എസ്.എസ്.എല്‍.സി ജയവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അറ്റന്‍ഡര്‍ തസ്തികക്ക് സര്‍ക്കാര്‍ നിർദേശിക്കുന്ന യോഗ്യത. എന്നാല്‍, ഈ മാനദണ്ഡം കാറ്റില്‍ പറത്തിയാണ് ആശുപത്രിയില്‍ ജോലിക്കാരെ തിരുകിക്കയറ്റുന്നത്. മുളവൂര്‍ പ്രദേശത്തെ ഏക ആതുരാലയമാണിത്. ദിനേന നൂറുകണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. ഒരു ഡോക്ടറും രണ്ട് താല്‍ക്കാലിക ജീവനക്കാരുമാണ് ഇവിടെയുള്ളത്. ആശുപത്രിക്കായി നാല് സെൻറ് സൗജന്യമായി നല്കിയ വ്യക്തിക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുെന്നങ്കിലും പാലിച്ചില്ലെന്ന് ആരോപണമുണ്ട്.
Next Story