Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 5:33 AM GMT Updated On
date_range 2017-12-28T11:03:00+05:30മത്സ്യവ്യാപാരിയെ കബളിപ്പിച്ച ഇറാൻ സ്വദേശിക്കെതിരെ കേസ്
text_fieldsപള്ളുരുത്തി: ദുബൈയിലേക്ക് ഒരുകണ്ടെയ്നർ ട്യൂണ മത്സ്യം കയറ്റി അയപ്പിച്ചശേഷം പണം നൽകാതെ മത്സ്യവ്യാപാരിയെ കബളിപ്പിച്ച സംഭവത്തിൽ ഇറാൻ സ്വദേശി മുഹാജിർ ഷുജായിക്കെതിരെ കേസ്. കരുവേലിപ്പടി സേട്ട് എക്സിം കമ്പിനിയുടമ ഷാദ് സേട്ടിെൻറ പരാതിയിലാണ് തോപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചത്. 2016 സെപ്റ്റംബറിലാണ് സംഭവം. ദുബൈ സന്ദർശനവേളയിലാണ് ഇയാളെ ഷാദ് സേട്ട് പരിചയപ്പെടുന്നത്. മത്സ്യ കയറ്റുമതിക്ക് 33,521 ഡോളർ (23ലക്ഷം രൂപ) നൽകാമെന്നാണ് ഉടമ്പടിയുണ്ടായിരുന്നത്. ഇറാനിലെ മണി എക്സ്ചേഞ്ച് വഴി കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് പണം അയക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇറാനിൽനിന്ന് തുക നിക്ഷേപിച്ചശേഷം ഇത് കാണിച്ച് റിലീസ് ഓർഡർ നൽകി അയച്ച ചരക്ക് വാങ്ങിയെടുക്കുകയും തുക പിൻവലിക്കുകയുമായിരുന്നു. രാജ്യാന്തരതലത്തിൽ ഇറാനുമായി പണം അയക്കാനുള്ള നിയമം നിലവിലിെല്ലന്നത് ഷാദ് സേട്ടിന് അറിയില്ലായിരുെന്നന്നും പൊലീസ് പറയുന്നു. തോപ്പുംപടി എസ്.ഐ സി. ബിനുവിനാണ് അന്വേഷണച്ചുമതല.
Next Story