Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ യൂത്ത്...

ദേശീയ യൂത്ത് ഫുട്‌ബാള്‍: പനമ്പിള്ളി നഗര്‍ സ്‌കൂളിന് ഇന്ന് ആദ്യ മത്സരം

text_fields
bookmark_border
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്‌സ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറി​െൻറ ദേശീയ മത്സരങ്ങള്‍ വ്യാഴാഴ്ച മുംബൈയില്‍ തുടങ്ങും. ആദ്യദിനം പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളും കോട്ടയം ബസേലിയസ് കോളജും മത്സരിക്കും. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഐസ്വാളില്‍ നിന്നുള്ള സിഹ്ഫിര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനെയാണ് പനമ്പള്ളി നഗര്‍ സ്‌കൂള്‍ നേരിടുക. മണിപ്പൂരില്‍നിന്നുള്ള മയാലംബി കോളജാണ് ബസേലിയസ് കോളജി​െൻറ എതിരാളികള്‍. കൊച്ചിയില്‍ നടന്ന കേരള സോണല്‍ മത്സരങ്ങളില്‍ വിജയികളായാണ് ഇരുടീമുകളും ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഓരോ വിഭാഗത്തിലും മത്സരിക്കുന്നത്. ലീഗ് ഫോര്‍മാറ്റില്‍ രണ്ട് മത്സരങ്ങളാണ് ഓരോ ടീമും കളിക്കുക. മുന്നിലെത്തുന്ന രണ്ട് ടീം സെമിഫൈനലിന് യോഗ്യത നേടും. ജനുവരി ആറിനാണ് ഫൈനല്‍‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story