Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാതാപിതാക്കളെ...

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ കർശന നടപടി ^വനിത കമീഷൻ

text_fields
bookmark_border
മാതാപിതാക്കളെ ഉപേക്ഷിച്ചാൽ കർശന നടപടി -വനിത കമീഷൻ കൊച്ചി: മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. മാതാപിതാക്കളെ നടതള്ളുന്ന പ്രശ്നം സംസ്ഥാനത്ത് വർധിക്കുന്നത് ഗൗരവത്തോടെ കാണണം. കൊച്ചിയിൽ വനിത കമീഷൻ മെഗ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാധാരണക്കാരായ വീട്ടമ്മമാർ മാത്രമല്ല, ഉന്നത വിദ്യാഭ്യാസമുള്ളവരും വലിയ പദവി വഹിക്കുന്നവരുമടക്കം പ്രശ്നപരിഹാരം തേടി കമീഷനെ സമീപിക്കുന്നുണ്ട്. തങ്ങൾക്കെതിരായ പ്രവൃത്തികളോ മോശം പദപ്രയോഗമോ ചെറുക്കാൻ ഇവർക്കാകുന്നില്ല. ചെറിയ സാമ്പത്തിക പ്രശ്നം കുടുംബത്തെ ശിഥിലീകരിക്കുന്ന വലിയ പ്രശ്നമായി മാറുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. പെൺമക്കൾക്ക് സ്വത്ത് നൽകാത്ത സംഭവങ്ങളും ഏറെയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. വിട്ടുവീഴ്ച മനോഭാവത്തോടെ പ്രശ്നങ്ങളെ സമീപിക്കണമെന്നും ജോസഫൈൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story