Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂക്ഷ്മപരിശോധനക്ക്​...

സൂക്ഷ്മപരിശോധനക്ക്​ ഹാജരാകണം

text_fields
bookmark_border
തിരുവനന്തപുരം: മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി (ത്രിവത്സരം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റുമായി 28 മുതൽ ജനുവരി നാല് വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ പുനഃപരിശോധന വിഭാഗത്തിൽ എത്തണം. ബി.എച്ച്.എം ഫലം ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മ​െൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (ബി.എച്ച്.എം) (2014 സ്കീം െറഗുലർ ആൻഡ് സപ്ലിമ​െൻററി, 2011-2006 സ്കീം -സപ്ലിമ​െൻററി) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അവസാനതീയതി ജനുവരി 22. വിശദവിവരം വെബ്സൈറ്റിൽ (www.keralauniverstiy.a-c.in). എം.എ ഫലം ജൂലൈയിൽ നടത്തിയ എം.എ ഇക്കണോമിക്സ് സപ്ലിമ​െൻററി (വിദൂര വിദ്യാഭ്യാസകേന്ദ്രം)/മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. എം.ഫിൽ യൂനിവേഴ്സിറ്റി സ്കോളർഷിപ് 2017-18 വർഷത്തെ എം.ഫിൽ വിദ്യാർഥികൾക്കുള്ള യൂനിവേഴ്സിറ്റി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മ​െൻറുകളിലും അഫിലിയേറ്റഡ് കോളജുകളിലും 2017--18 വർഷം എം.ഫിൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 42,000- രൂപയിൽ കവിയാൻ പാടില്ല. കോളജ്/ഡിപ്പാർട്ട്മ​െൻറ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ news ലിങ്കിൽ. ബി.എസ്സി ഫലം ആഗസ്റ്റിൽ നടത്തിയ ബി.എസ്സി (ആന്വൽ സ്കീം) മേഴ്സി ചാൻസ് പാർട്ട് മൂന്ന്- മെയിൻ പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ജനുവരി 29 വരെ അപേക്ഷിക്കാം. കെ-മാറ്റ് പ്രവേശനപരീക്ഷ എം.ബി.എ പ്രവേശനപരീക്ഷയായ 'കെ-മാറ്റ് കേരള 2018-19' ഫെബ്രുവരി നാലിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് kmatkerala.in വെബ്സൈറ്റിലും സർവകലാശാലയുടെ വെബ്സൈറ്റിൽ news ലിങ്കിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 19. ഹെൽപ് ലൈൻ നമ്പറുകൾ: 0471 -2335133, 8547255133.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story