Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:39 AM GMT Updated On
date_range 2017-12-27T11:09:00+05:30കെ.വി.എം ആശുപത്രി സമരം ഒത്തുതീര്‍പ്പാക്കണം ^സർവകക്ഷി യോഗം
text_fieldsകെ.വി.എം ആശുപത്രി സമരം ഒത്തുതീര്‍പ്പാക്കണം -സർവകക്ഷി യോഗം ചേര്‍ത്തല: കെ.വി.എം ആശുപത്രി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയതായി മാനേജ്മെൻറ് അവകാശപ്പെട്ട ആശുപത്രി 22 മുതല്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 130 ദിവസമായി തുടരുന്ന നഴ്സുമാരുടെ സമരം അവസാനിപ്പിച്ച് അവരെകൂടി ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായ നിലയിലാക്കണം. മന്ത്രി പി. തിലോത്തമനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ഇതുസംബന്ധിച്ച് തൊഴിൽ-ആരോഗ്യ മന്ത്രിമാരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സമരത്തെ തുടര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് മാനേജ്മെൻറ് അവകാശപ്പെടുന്നുണ്ടെങ്കിലും സമരം തുടരുന്ന സാഹചര്യത്തിലും ആശുപത്രി തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായത് മാനേജ്മെൻറിെൻറ മുന്‍ നിലപാട് തെറ്റായിരുന്നതിനാലാണെന്ന് യോഗം വിലയിരുത്തി. സമരത്തെ അടിച്ചമര്‍ത്താൻ അനുവദിക്കാതെ പരിഹരിക്കാന്‍ മാനേജ്മെൻറുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുന്നതിന് മന്ത്രി പി. തിലോത്തമനെ യോഗം ചുമതലപ്പെടുത്തി. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ. രാജപ്പൻ നായർ അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കളായ എന്‍.എസ്. ശിവപ്രസാദ്, ആര്‍. രാമചന്ദ്രൻ നായര്‍, കെ.ആര്‍. നജീബ്, കെ.പി. മനോഹരന്‍, കെ.വി. ഉദയഭാനു, പി.എസ്. ഗോപിനാഥപിള്ള, വി. ഷാജിമോഹന്‍, എന്‍. വേണുഗോപാല്‍, കെ. രത്നവല്ലി, ടി.ടി. ജിസ്മോന്‍ എന്നിവര്‍ പങ്കെടുത്തു. അനാശാസ്യകേന്ദ്രം നടത്തിയിരുന്നവർ പിടിയിൽ അരൂർ: എരമല്ലൂർ-കുടപുറം റോഡിന് സമീപം വാടക വീട്ടിൽ അനാശാസ്യകേന്ദ്രം നടത്തിയിരുന്ന മൂന്ന് സ്ത്രീകളും യുവാവും പിടിയിലായി. എഴുപുന്ന തെക്ക് ഗോവിന്ദപറമ്പിൽ ശ്രീകുമാർ (27), കൊച്ചി നേവൽ ബേസ് തറേപ്പാടം വിജി (38), വൈപ്പിൻ അഴീക്കൽ നെടിയോടി ലൈല (39), തോപ്പുംപടി സ്വദേശിനി സജ്ന (35) എന്നിവരെയാണ് കുത്തിയതോട് സി.െഎ കെ. മനോജ്, അരൂർ എ.എസ്.െഎ എസ്. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരു വർഷമായി സജ്നയാണ് വീട് വാടകക്കെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ചേർത്തല ഡിവൈ.എസ്.പി എ.വി. ലാൽ എന്നിവർക്ക് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് മൂന്നുദിവസമായി വാടകവീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് വീട് വളഞ്ഞാണ് നാലുപേരെയും പിടികൂടിയത്. ശ്രീകുമാറിെൻറ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Next Story