Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:39 AM GMT Updated On
date_range 2017-12-27T11:09:00+05:30സമൂഹമാധ്യമങ്ങളിലെ അസഭ്യവർഷം: പാർവതിയുടെ പരാതിയിൽ കേസെടുത്തു
text_fieldsകൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ അസഭ്യവർഷത്തിനെതിരെ നടി പാർവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച കൊച്ചി റേഞ്ച് ഐ.ജി പി. വിജയന് നൽകിയ പരാതി എറണാകുളം സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരെ മോശം അഭിപ്രായപ്രകടനങ്ങൾ വന്ന ചില അക്കൗണ്ടുകളുടെ യു.ആർ.എൽ നടി പൊലീസിന് നൽകിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽനിന്നുള്ള വിശദാംശങ്ങൾ കൊച്ചി സൈബർ സെൽ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. െഎ.ടി ആക്ട് 67, െഎ.പി.സി 507, 509 വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ടൗൺ സൗത്ത് സി.െഎ സിബി ടോമിനാണ് അന്വേഷണച്ചുമതല. 'കസബ' ചിത്രത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപൺ ഫോറത്തിൽ വിമർശിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ഒേട്ടറെപ്പേർ നടിക്കെതിരെ അസഭ്യവർഷങ്ങളുമായി രംഗത്തുവരുകയും ചെയ്തിരുന്നു. നടിയെ പരിഹസിച്ച് നിരവധി േട്രാളുകളും പ്രചരിച്ചു. ഇവ അതിരുകടന്നതോടെയാണ് നടിയുെട പരാതി. ഓപൺ ഫോറത്തിൽ പാർവതിക്കൊപ്പമുണ്ടായിരുന്ന നടിമാരായ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്കെതിെരയും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു.
Next Story