Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:39 AM GMT Updated On
date_range 2017-12-27T11:09:00+05:30മുക്കുപണ്ടം പണയം െവച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsആലുവ: മുക്കുപണ്ടം പണയം െവച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അയിരൂർപാടം ചിറ്റേത്ത്കുടി വീട്ടിൽ മക്കാറിനെയാണ് (55) ആലുവ ഈസ്‌റ്റ് എസ്.ഐ ഫൈസലും സംഘവും പിടികൂടിയത്. റൂറൽ എസ്.പിക്ക് കിട്ടിയ രഹസ്യസന്ദേശത്തിെൻറ അടിസ്ഥാനത്തിലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥൻകൂടിയായ പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ എസ്.ഐ യാക്കോബ്, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ അബൂബക്കർ എന്നിവരും ഉണ്ടായിരുന്നു. ക്യാപ്‌ഷൻ ea57 mukupandam മക്കാർ എസ്.എസ്.എൽ.സി ബുക്ക് പിടിച്ചുെവച്ച പാരലൽ കോളജ് ഉടമ അറസ്‌റ്റിൽ ആലുവ: പാരലൽ കോളജ് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക് അനധികൃതമായി പിടിച്ചുെവച്ചയാൾ അറസ്‌റ്റിൽ. ആലുവ ബാങ്ക് കവലയിൽ ആലിയ കോളജ് നടത്തിയിരുന്ന ചേലാമറ്റം നെടുങ്ങാട്ടുകുടി വീട്ടിൽ മുഹമ്മദാണ് (40) പിടിയിലായത്. രണ്ടുവർഷം മുമ്പ് വിദ്യാർഥികൾ പഠനം നിർത്തിയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ, എസ്.ഐ യാക്കോബ്, സി.പി.ഒ ഇ.കെ. ഷമീർ, പി. ബിജു, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ക്യാപ്‌ഷൻ ea59 sslc book മുഹമ്മദ്
Next Story