Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:39 AM GMT Updated On
date_range 27 Dec 2017 5:39 AM GMTകൊയ്ത്തുത്സവത്തിനൊരുങ്ങി കുട്ടമശ്ശേരി പാടശേഖരം
text_fieldsbookmark_border
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുട്ടമശ്ശേരി മേഖലയിലെ പാടശേഖരങ്ങൾ കൊയ്ത്തുത്സവത്തിനൊരുങ്ങി. കുണ്ടോപ്പാടം, തണങ്ങാട് പാടശേഖരങ്ങളിൽ 30 ഏക്കറിലാണ് കൃഷി നടത്തിയത്. ജ്യോതി നെല്ലാണ് കൃഷി ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് പങ്കെടുക്കും. കഴിഞ്ഞ വർഷം 'കുട്ടമശ്ശേരി കുത്തരി' എന്ന പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story