Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ലീഗ് പ്രഖ്യാപന...

യൂത്ത് ലീഗ് പ്രഖ്യാപന സമ്മേളനം ഇന്ന്

text_fields
bookmark_border
കാക്കനാട്: 'സമർപ്പിത യൗവനം രാഷ്ട്രനന്മക്ക്' പ്രമേയവുമായി യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന കാമ്പയിന് ബുധനാഴ്ച തുടക്കമാകും. കാക്കനാട് കുന്നുംപുറം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വൈകീട്ട് 6.30ന് പ്രഖ്യാപന സമ്മേളനം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓരോ മാസവും യൂനിറ്റ് തലങ്ങളിലും മേഖല തലങ്ങളിലും കൺവെൻഷനുകൾ, സെമിനാറുകൾ, വിശദീകരണ യോഗങ്ങൾ, ലീഡേഴ്സ് മീറ്റിങ്ങുകൾ തുടങ്ങിയവ നടക്കും. േമയിൽ ദ്വിദിന ക്യാേമ്പാടെ സമാപിക്കും. പരിപാടികൾ ഇന്ന് എറണാകുളം ജനറൽ ആശുപത്രി: കൊച്ചി ബിനാലെ ഫൗണ്ടേഷനും മെഹബൂബ് മെമ്മോറിയൽ ഒാർക്കസ്ട്രയും ചേർന്ന് സംഘടിപ്പിക്കുന്ന സാന്ത്വന സംഗീത കലാ പരിപാടി 'ആർട്സ് ആൻഡ് മെഡിസിൻ'-രാവിലെ 10.30 ഗവ. വി.എച്ച്.എസ് തൃപ്പൂണിത്തുറ: എൻ.എസ്.എസ് സപ്തദിന ക്യാമ്പ് -രാവിലെ 9.00 കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: തിരുവുത്സവം മൂന്നാംദിവസം -രാവിലെ 4.00 സൗത്ത് റിക്രിയേഷൻ ക്ലബ് ഗ്രൗണ്ട് വില്ലിങ്ടൺ െഎലൻഡ്: 42ാമത് ഒാൾ ഇന്ത്യ മേജർ പോർട്ട് വോളിബാൾ, ബീച്ച് വോളിബാൾ ടൂർണമ​െൻറ്- വൈകു. 5.15. കാക്കനാട് പാറക്കാട്ട് ദേവിക്ഷേത്രം: ദ്രവ്യകലശം -രാവിലെ 9.00 േഫാർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ: കൊച്ചിൻ കാർണിവൽ -രാവിലെ 9.00
Show Full Article
TAGS:LOCAL NEWS 
Next Story