Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടൽ ജീവനക്കാരനെ...

ഹോട്ടൽ ജീവനക്കാരനെ ഭീഷണിപ്പെടുത്തി മാല കവർന്നയാൾ പിടിയിൽ

text_fields
bookmark_border
കൊച്ചി: എറണാകുളം നഗരത്തിൽ യുവാവിനെ ഭീഷണിപ്പെടുത്തി ഒന്നേകാൽ പവ​െൻറ മാല കവർന്ന പ്രതി തലശ്ശേരി ചമ്പാട് സ്വദേശി ഫാസിലിനെ (27) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷജിത്തി​െൻറ മാലയാണ് കവർന്നത്. എസ്.െഎ ജോസഫ് സാജൻ, എസ്.െഎ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുജീബ്, സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ, അജ്മൽ, പ്രവീൺ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണവും ഫോണും തട്ടിയെടുത്ത മോഷ്ടാക്കൾ പിടിയിൽ കൊച്ചി: എം.ജി റോഡിൽ സ​െൻറർ സ്ക്വയർ മാളിന് സമീപം ആന്ധ്ര സ്വദേശിനിയായ 70കാരിയുടെ പണവും മൊബൈൽ േഫാണും മോഷ്ടിച്ചവർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി പ്രദീപ് (56), തൃശൂർ ഇരവിമംഗലം സ്വദേശി വിപിൻ മോഹൻ (32) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതികളെ എസ്.െഎ ജോസഫ് സാജൻ, എസ്.െഎ രാജേഷ്, എ.എസ്.െഎ ഹരീഷ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർ മുജീബ്, സിവിൽ പൊലീസ് ഓഫിസർ അജ്മൽ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story