Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂനാമി ദുരന്തത്തിന്​...

സൂനാമി ദുരന്തത്തിന്​ 13 വയസ്സ്​​

text_fields
bookmark_border
ഹരിപ്പാട്: സൂനാമി ദുരന്തത്തിന് ചൊവ്വാഴ്ച 13 വയസ്സ്. ജില്ലയുടെ തെക്കേ അറ്റെത്ത ആറാട്ടുപുഴയെയും വടക്കുഭാഗെത്ത അന്ധകാരനഴിയെയും പിടിച്ചുലച്ച സംഭവമായിരുന്നു അത്. 2004 ഡിസംബർ 26 ഞായറാഴ്ച രാവിലെ 9.30ന് തുടങ്ങിയ സൂനാമി രാക്ഷസതിരമാലകൾ തുടച്ചുനീക്കിയത് നിരവധി ജീവനുകളും വസ്തുവകകളുമായിരുന്നു. ആറാട്ടുപുഴയിൽ മാത്രം 29 പേരുടെ ജീവെനടുത്തു. നിമിഷനേരംകൊണ്ട് ഇൗ തീരദേശഗ്രാമം തിരമാലയിൽ മുങ്ങി. നിരവധി തെങ്ങുകളും കടപുഴകി. പടിഞ്ഞാറുനിന്ന് അടിച്ചുകയറിയ തിരമാല കിലോമീറ്ററുകൾ കിഴക്കോട്ട് നീങ്ങിയപ്പോൾ അതിനൊപ്പം തള്ളപ്പെട്ടത് കെട്ടിട അവശിഷ്ടങ്ങളും മനുഷ്യരുമായിരുന്നു. മത്സ്യഗ്രാമമായ ആറാട്ടുപുഴയെ സാമ്പത്തികമായി മാത്രമല്ല, തൊഴിൽപരമായും സൂനാമി തളർത്തി. ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട നിരവധിപേർ ഇന്നും ആറാട്ടുപുഴയിൽ സംഭവത്തി​െൻറ ഒാർമകളുമായി കഴിയുന്നുണ്ട്. എൻ. ശിവൻകുഞ്ഞിനെ പോലുള്ള നിരവധി ദൃക്സാക്ഷികൾ അതിലുണ്ട്. പരിക്കുകളോടെ രക്ഷപ്പെട്ടവർ ഏറെ. നഷ്ടപ്പെട്ടവരെ ഒാർത്ത് വിലപിച്ചവർ, കുടുംബത്തി​െൻറ അത്താണി നഷ്ടപ്പെട്ടവർ, എല്ലാ വസ്തുവകകളും കടൽ കൊണ്ടുപോയി നിരാലംബരായവർ.. അങ്ങനെ എണ്ണിയാൽ തീരാത്ത നഷ്ടങ്ങളുടെ കണക്കുകളാണ് ആറാട്ടുപുഴക്ക് പറയാനുണ്ടായിരുന്നത്. സംസ്ഥാനത്ത് സൂനാമി ദുരന്തം വിതച്ച ഗ്രാമങ്ങളിൽ ആറാട്ടുപുഴയുടെ സ്ഥാനവും മുന്നിലായിരുന്നു. ഏറെ കാലം ഇവിടം ജീവച്ഛവമായി കിടന്നു. കടൽഭിത്തി തകർന്ന് വീടുകളില്ലാതെ നട്ടംതിരിയുന്ന ഗ്രാമീണ ജനതയുടെ മുന്നിൽ പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എന്നിവരെല്ലാം എത്തി നടത്തിയ വാഗ്ദാനങ്ങൾ പലതും പഴങ്കഥയായി മാറിയതി​െൻറ പ്രതിഷേധവും ഇൗ ഗ്രാമത്തിനുണ്ട്. കേന്ദ്ര സർക്കാർ സഹായം ഉൾപ്പെടെ ലഭിച്ച പണമെല്ലാം വകമാറ്റി ചെലവഴിച്ചെന്ന ആരോപണവും വാഗ്ദാനം നൽകിയവർക്കുമേൽ ഉണ്ടായി. ആറാട്ടുപുഴ ഗ്രാമത്തെ മനുഷ്യസാധ്യമായ തരത്തിൽ പുനരുദ്ധരിക്കുമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പല പദ്ധതികളും തുടങ്ങിയയിടത്തുതന്നെ നിൽക്കുന്നു. പൂർത്തിയായവ ദുർബലമായ അവസ്ഥയിലും. പ്രദേശത്തെ ജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന നടപടി എങ്ങുമെത്തിയില്ല. ദുരന്ത വാർഷികത്തിൽ ആറാട്ടുപുഴക്ക് ഒാർക്കാൻ ഇത്തരത്തിലുള്ള വാഗ്ദാന ലംഘനങ്ങളുടെയും അപൂർണമായ പദ്ധതികളുടെയും കഥ മാത്രമാണ്. എല്ലാവർഷവും എന്നപോലെ ഇത്തവണയും അനുസ്മരണ ചടങ്ങുകൾ ഉണ്ടാകും. ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തി​െൻറകൂടി ആഴം അറിഞ്ഞ മത്സ്യമേഖലക്ക് ഇൗ സ്മരണ നൽകുന്നത് നിരാശയും വേദനയും ഉൾക്കൊള്ളുന്ന അവസ്ഥയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story