Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രിസ്മസ് ^പുതുവത്സര...

ക്രിസ്മസ് ^പുതുവത്സര ആഘോഷം

text_fields
bookmark_border
ക്രിസ്മസ് -പുതുവത്സര ആഘോഷം എടത്തല: എടത്തല എൻ. മുസ്തഫ സാഹിബ് മെമ്മോറിയൽ എം.ഇ.എസ് സ്പെഷൽ സ്കൂളിൽ ക്രിസ്മസ് -പുതുവത്സര ആഘോഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.വി. സുധീശൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എം. അലി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്കൂൾ മാനേജ്മ​െൻറ് സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, ജോ. സെക്രട്ടറിമാരായ പി.കെ.എ. ജബ്ബാർ, പി.കെ. അലി, എടത്തല പൊലീസ് സ്റ്റേഷൻ എ.എസ്.ഐമാരായ ഇന്ദുചൂഡൻ, പുഷ്പരാജ്, ഹെഡ് കോൺസ്റ്റബിൾ റോയ് എന്നിവർ സംസാരിച്ചു. പ്രത്യാശ കൗൺസലിങ് സ​െൻറർ ഡയറക്ടർ വർക്കിയച്ചൻ പി. മേനാച്ചേരി സന്ദേശം നൽകി. വാർഡ് അംഗം സി.എം. അഷറഫ് സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ പി.എ. ഷംല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെസി ജോസഫ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story