Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെങ്കിപ്പനി ബാധിച്ച്​...

ഡെങ്കിപ്പനി ബാധിച്ച്​ ബാലൻ മരിച്ചു; ആശുപത്രി ബിൽ​ 15.88 ലക്ഷം

text_fields
bookmark_border
ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയ എട്ടുവയസ്സുകാര​െൻറ ജീവൻ രക്ഷിക്കുന്നതിൽ പരാജയമായ ആശുപത്രി കുടുംബത്തിന് പകരം നൽകിയത് ഇരട്ടഷോക്ക്. 21 ദിവസത്തെ ചികിത്സക്കൊടുവിൽ രോഗം മൂർച്ഛിച്ച് സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകുേമ്പാഴേക്ക് ഡൽഹിക്കടുത്ത ഗുഡ്ഗാവിലെ മേദാന്ത ആശുപത്രി ബാല​െൻറ കുടുംബത്തിൽനിന്ന് പിഴിഞ്ഞെടുത്തത് 15.88 ലക്ഷം രൂപ. അതീവ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ഏറെ വൈകുംമുമ്പ് എട്ടുവയസ്സുകാരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ചികിത്സയുടെ പേരിൽ ആശുപത്രി കൊള്ളയടിക്കുകയായിരുെന്നന്നും അവസാന ഘട്ടത്തിൽ ആളുകളോട് യാചിച്ചാണ് തുക കണ്ടെത്തിയതെന്നും കുഞ്ഞി​െൻറ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പണം പരമാവധി ഇൗടാക്കിയേശഷം നിർദയം ആശുപത്രി മാറാൻ നിർബന്ധിക്കുകയായിരുെന്നന്നും അവർ പറഞ്ഞു. പിതാവ് നൽകിയ പരാതിയിൽ ഗുരുഗ്രാം പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story