Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:38 AM GMT Updated On
date_range 24 Dec 2017 5:38 AM GMTകർണാടക സംഗീതത്തിൽ പെട്രീസ സാബു ജോസഫിന് ഒന്നാം സ്ഥാനം
text_fieldsbookmark_border
മൂവാറ്റുപുഴ: തമിഴ്നാട് കാഞ്ചീപുരത്ത് നടക്കുന്ന ഇൻറർ യൂനിവേഴ്സിറ്റി സൗത്ത് സോൺ സർവകലാശാല കലോത്സവത്തിൽ കർണാടക സംഗീതത്തിൽ മൂവാറ്റുപുഴ സ്വദേശിനി പെട്രീസ സാബു ജോസഫിന് ഒന്നാം സ്ഥാനം. കാലടി സംസ്കൃത സർവകലാശാലയിൽ രണ്ടാം വർഷ എം.എ സംഗീത വിദ്യാർഥിനിയാണ് പെട്രീസ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സംഗീതം അഭ്യസിച്ചുതുടങ്ങിയ പെട്രീസ ലളിതഗാനം, പദ്യോച്ചാരണം, കർണാടക സംഗീതം എന്നിവയിലും എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സി.ബിഎസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കർണാടക സംഗീതത്തിൽ മൂന്നുവർഷം ഒന്നാം സ്ഥാനം നേടി. പെരിങ്ങഴ ചാലിൽ വീട്ടിൽ സാബു ജോസഫിെൻറയും സിസി സാബുവിെൻറയും മൂത്ത മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story