Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2017 5:02 AM GMT Updated On
date_range 2017-12-24T10:32:29+05:30ഹലാൽ ഫായിദക്കെതിരെ കുമ്മനം ക്രമസമാധാനനില തകർന്നു; ഗവർണർ ഇടപെടണം
text_fieldsകണ്ണൂർ: സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഞായറാഴ്ച തുടക്കംകുറിക്കുന്ന രാജ്യത്തെ ആദ്യത്തെ പലിശരഹിത സഹകരണസ്ഥാപനമായ ഹലാൽ ഫായിദക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇസ്ലാമിക് ബാങ്കിങ് രീതിയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരൻ കണ്ണൂരിൽ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തെ പാർട്ടിയുമായി അടുപ്പിക്കുന്നതിെൻറ ഭാഗമായാണ് ഫലാൽ ഫായിദ കോഒാപറേറ്റിവ് സൊൈസറ്റി സി.പി.എം തുടങ്ങുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുനിസിപ്പൽ സ്കൂളിൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സാമ്പത്തികമേഖല പിടിച്ചടക്കുന്നതിനുള്ള സി.പി.എം ശ്രമമാണ് ഇതിനു പിന്നിലെന്നും, സാമ്പത്തികമേഖലയെ പാർട്ടിപ്രവർത്തകർക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കാനുള്ള നീക്കമാണെന്നും കുമ്മനം മാധ്യമങ്ങളോട് സംസാരിക്കെവ പറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില തകർന്നെന്നും, ഗവർണർ ചുമതല നിർവഹിക്കണമെന്നും സംഭവത്തിൽ ഇടപെടണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അക്രമങ്ങളുടെ റിപ്പോർട്ടുമായി ഗവർണറെ കാണും. അതിനുശേഷമുള്ള നടപടി പിന്നീട് തീരുമാനിക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം ഇടപെടണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
Next Story