Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എൻ.ടി.യു.സി...

ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികളുടെ കലക്ടറേറ്റ് മാർച്ച് 27ന്

text_fields
bookmark_border
കൊച്ചി: ഇടതുസർക്കാർ തൊഴിലാളിവിരുദ്ധ ഓർഡിനൻസ് പുറപ്പെടുവിച്ചതായി ആരോപിച്ച് ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികൾ 27ന് കലക്ടറേറ്റ് മാർച്ചും പിക്കറ്റിങ്ങും നടത്തും. 1978ലെ ചുമട്ടുതൊഴിലാളികളുടെ നിയമത്തിൽ ഒമ്പതാം വകുപ്പിനോടൊപ്പം 9എ, 9ബി ഉപവകുപ്പുകൾ ചേർത്ത് തൊഴിലാളിവിരുദ്ധ ഓർഡിനൻസ് പുറെപ്പടുവിച്ചിരിക്കുകയാണ്. ഈ ഓർഡിനൻസ് നടപ്പാകുന്നതോടെ കേരളത്തിൽ ചുമട്ടുതൊഴിൽ ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും പിക്കറ്റിങ്ങും സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ പ്രസിഡൻറും മുൻ എം.എൽ.എയുമായ വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തും. മെട്രോ യാത്ര സംഘടിപ്പിച്ചു കൊച്ചി: കൊച്ചിയിൽ നടപ്പാക്കിവരുന്ന ഏജ് ഫ്രണ്ട്ലി സിറ്റി എന്ന പദ്ധതിയുടെ ഭാഗമായി നഗരത്തിലെ 51, 59 ഡിവിഷനുകളിലെ അമ്മമാർക്ക് കൊച്ചി മെേട്രായിൽ യാത്ര സംഘടിപ്പിച്ചു. തുടർന്ന് ഇവർ സുഭാഷ് പാർക്കിൽ ഒരുമണിക്കൂറോളം െചലവഴിച്ചതിനുശേഷം കൊച്ചി മുനിസിപ്പൽ കോർപറേഷൻ കൗൺസിലിൽ പങ്കെടുക്കുകയും നടപടികൾ മനസ്സിലാക്കുകയും ചെയ്തു. ഇവരുടെ കലാപ്രകടനങ്ങളും കൗൺസിലിൽ നടന്നു. എല്ലാവർക്കും ക്രിസ്മസ്-പുതുവത്സര ആശംസ നേർന്ന് അമ്മമാർ മടങ്ങി. തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കൊച്ചി: പാലാരിവട്ടം മുതൽ കാക്കനാട് വരെ മെേട്രാ റെയിലിനുവേണ്ടി സ്ഥലവും കടമുറികളും ഏറ്റെടുക്കുമ്പോൾ വ്യാപാരികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല കമ്മിറ്റി യോഗം ഡി.എം.ആർ.സിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കലക്ടർക്കും നിവേദനം നൽകും. മെേട്രാ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോൾ ഉടമക്ക് നിലവിെല വിലയേക്കാൾ നാലും അഞ്ചും ഇരട്ടിയാണ് ലഭിക്കുന്നത്. എന്നാൽ, 25ഉം 20ഉം വർഷം വ്യാപാരം ചെയ്ത് ഉപജീവനം നടത്തി വന്ന വ്യാപാരിയെ നാമമാത്രമായ പണം നൽകി ഒഴിപ്പിക്കുന്നു. കടമുറി വാടകക്ക് എടുക്കുമ്പോൾ കൊടുത്തിരുന്ന അഡ്വാൻസ് തുകപോലും പല കെട്ടിട ഉടമകളും വ്യാപാരിക്ക് തിരിച്ചുനൽകുന്നില്ല. എല്ലാം മെേട്രാ തരുമെന്ന് പറഞ്ഞ് കൈ ഒഴിയുന്നു. മെേട്രായുടെ പണമല്ല തൊഴിലാണ് ആവശ്യമെന്നും അവർ വ്യക്തമാക്കി. ജില്ല കമ്മിറ്റി ഓഫിസിൽ കൂടിയ യോഗത്തിൽ മേഖല പ്രസിഡൻറ് എം.സി. പോൾസൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മൂസ സ്വാഗതം പറഞ്ഞു. മേഖല ട്രഷറർ സി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡൻറുമാരായ അസീസ് മൂലയിൽ, എ. നൗഷാദ്, പി.എം.എ. റസാഖ്, സെക്രട്ടറിമാരായ കെ.ടി. ജോയി, കെ.വി. സന്തോഷ്, കെ.വി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.ജെ. ജോർജ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story