Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മട്ടാഞ്ചേരി: 'ജറൂസലം, ഖുദ്സ്സ്, ഫലസ്തീൻ -വിധി പറയേണ്ടത് ട്രംപ് അല്ല ' വിഷയത്തിൽ കൊച്ചി ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടന്നു. ചുള്ളിക്കൽ ബിലാൽ മസ്ജിദ് ഇമാം ജമാൽ അസ്ഹരി വിഷയാവതരണം നടത്തി. ലോകത്ത് അശാന്തി പരത്തുന്ന നടപടികളാണ് 1945 മുതൽ ഇസ്രയേൽ കുടിയേറ്റത്തോടെ ഉദ്ഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാർ ദേശവാസികളായും ദേശവാസികൾ ആട്ടിയോടിക്കപ്പെട്ടവരുമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഒ.എ. ജമാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ബി. ഖാലിദ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ആസിഫ് അസീസ് എന്നിവർ സംസാരിച്ചു. കെ.എം. ഹുസൈൻ, എ.എം. മുഹമ്മദ്, പി.ആർ. സെക്രട്ടറി കെ.ഐ. അബ്്ദുൽ ജബ്ബാർ, എം.എച്ച്. അബ്ദുറഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കരുണാകരൻ അനുസ്മരണം മട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ. കരുണാകരൻ അനുസ്മരണം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസ േൻറഷൻ, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ടി.വൈ. യൂസുഫ്, എ.ഐ.സി.സി അംഗം എൻ.കെ.എ. ലത്തീഫ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, എ.എം. അയ്യൂബ്, പി.കെ. മുജീബ് റഹ്മാൻ, കെ.എ. മനാഫ് എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ കരുണാകരൻ അനുസ്മരണം ഫോർട്ട് കൊച്ചി ഗുഡ് ഹോപ്പിലെ അന്തേവാസികളോടൊപ്പം നടത്തി. ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് ജെറിസ് അധ്യക്ഷത വഹിച്ചു. എൻ.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം. റഹീം, ഷൈല തേദവൂസ്, പി.എം. അസ്ലം, എ.എ. നാസർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഇന്ദിര ഗാന്ധി കൾചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങ് എൻ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എം. റഹീം, പി. രാധാകൃഷ്ണൻ, കെ.എൻ. ഗോപാലകൃഷ്ണൻ, ഷൈല തദേവൂസ്, ഷിജി റോയ്, അമീർ ബാവ, െജ.ജെ. ഡാനി, എ.എ. നാസർ, ടി.എം. റിഫാസ്, കെ.എ. സജീവൻ എന്നിവർ സംസാരിച്ചു. 'ശൈലിമുഖം' പുസ്തക പ്രകാശനം ഇന്ന് മട്ടാഞ്ചേരി: എൻ.കെ.എ. ലത്തീഫി​െൻറ പതിനേഴാമത് പുസ്തകമായ 'ശൈലിമുഖം' ഞായറാഴ്ച പ്രകാശനം ചെയ്യും. ചുള്ളിക്കൽ നഗരസഭ ലൈബ്രറിയിൽ വൈകീട്ട് നാലിന് കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. എ. ജയശങ്കർ പുസ്തക പ്രകാശനം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story