Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത നവീകരണത്തിന്...

ദേശീയപാത നവീകരണത്തിന് 60 കോടി

text_fields
bookmark_border
മൂവാറ്റുപുഴ: ദേശീയപാത 185-ല്‍ മൂവാറ്റുപുഴ കക്കാടാശ്ശേരി മുതല്‍ ഇരുമ്പുപാലം വരെയുള്ള ഭാഗം നവീകരിക്കാൻ 60 കോടി രൂപ കേന്ദ്ര ഹൈവേ മന്ത്രാലയത്തില്‍നിന്ന് അനുവദിച്ചതായി ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായി അനുമതി ലഭിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഇരുട്ടുകാനം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം നവീകരിക്കാൻ 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയപാത 183ല്‍ മുണ്ടക്കയം മുതല്‍ മുറിഞ്ഞപുഴ വരെയും പീരുമേട് മുതല്‍ കുമളി വരെയും നവീകരണത്തിന് 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 140 കോടി രൂപയുടെ ഹൈവേ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story