Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പരിശോധന: അഞ്ച്...

വാഹന പരിശോധന: അഞ്ച് ചരക്കുവാഹനങ്ങളും ബസും കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലും പരിസരങ്ങളിലും മോട്ടോര്‍ എന്‍ഫോഴ്‌സ്‌മ​െൻറ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ വാഹന നികുതി അടക്കാത്ത അഞ്ച് ചരക്കുവാഹനങ്ങളും ഒരു ബസും കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി, പെരുമ്പാവൂര്‍, കോതമംഗലം, വാഴക്കുളം എന്നീ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് വര്‍ഷങ്ങളായി നികുതി അടക്കാത്ത അഞ്ച് ചരക്ക് വാഹനങ്ങളും ഒരു ബസും കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമെ അമിത ശബ്്ദമുള്ള സൈലന്‍സര്‍ ഘടിപ്പിച്ച ബുള്ളറ്റുകള്‍, വാഹനം ഒാടിക്കവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവർ, എയര്‍ ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍, ഡോര്‍ ഷട്ടറുകള്‍ തുറന്നുെവച്ച് സര്‍വിസ് നടത്തിയ ബസുകള്‍, ക്രാഷ്ഗാര്‍ഡ് ഘടിപ്പിച്ച വാഹനങ്ങള്‍, ലൈസന്‍സ് ഇല്ലാതെയും മൂന്നുപേരെ കയറ്റിയ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിക്ക് ശിപാര്‍ശ ചെയ്തു. എറണാകുളം എന്‍ഫോഴ്‌സ്‌മ​െൻറ് ആര്‍.ടി.ഒ കെ.എം. ഷാജിയുടെ നിര്‍ദേശ പ്രകാരം മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ. സമീര്‍, എ.എം.വി.ഐമാരായ ബെന്നി വര്‍ഗീസ് കെ.കെ. എല്‍ദോസ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് മൂവാറ്റുപുഴ ആര്‍.ടി.ഒ എ.കെ. ശശികുമാര്‍ അറിയിച്ചു. ഫലവൃക്ഷത്തൈ വിതരണം മൂവാറ്റുപുഴ: ആവോലി കൃഷിഭവനില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണത്തിനായി എത്തിയിട്ടുള്ള ഫലവൃക്ഷ തൈകള്‍, ഗ്രാമസഭ ലിസ്റ്റില്‍ പേരുള്ള കര്‍ഷകര്‍ കരം അടച്ച രശീതി​െൻറ കോപ്പിയുമായി വന്ന് കൈപ്പറ്റണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story