Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:41 AM GMT Updated On
date_range 23 Dec 2017 5:41 AM GMTത്രിപുരയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
text_fieldsbookmark_border
അഗർതല: അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. രത്തൻ ലാൽ നാഥാണ് വെള്ളിയാഴ്ച പാർട്ടിവിട്ടത്. ഇയാളെ കൂടാതെ പ്രദേശ് മൊഹില കോൺഗ്രസ് പ്രസിഡൻറും അഗർതല നഗരസഭ കൗൺസിലറുമായ ഹിമാനി ദെബ്ബർമയും ബി.ജെ.പിയിൽ ചേർന്നു. നാഥിനെ ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവും ദെബ്ബർമയെ സംസ്ഥാന പ്രസിഡൻറ് ബിപ്ലാബ്കുമാർ ദേബും പാർട്ടി പതാക കൈമാറി സ്വീകരിച്ചു. നാഥ് കൂടി എത്തിയതോടെ 60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ പ്രാതിനിധ്യം ഏഴായി. നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് പിന്നീട് തൃണമൂൽ കോൺഗ്രസിലെത്തിയ ആറു പേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. സി.പി.എമ്മിെൻറ അഴിമതി ഭരണത്തിന് അറുതിവരുത്താനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് നാഥ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story