Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:41 AM GMT Updated On
date_range 23 Dec 2017 5:41 AM GMTബിറ്റ്കോയിൻ വില 30 ശതമാനം ഇടിഞ്ഞു
text_fieldsbookmark_border
ലണ്ടൻ: വിവാദ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിെൻറ മൂല്യക്കുതിപ്പിന് വിരാമമാകുന്നു. വെള്ളിയാഴ്ചമാത്രം 30 ശതമാനം വിലയിടിവാണ് ബിറ്റ്കോയിൻ നേരിട്ടത്. ഇൗ ആഴ്ച തുടക്കത്തിൽ 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) കടന്ന മൂല്യം വെള്ളിയാഴ്ച 11,000 ഡോളറിന് (ഏകദേശം 7.15 ലക്ഷം രൂപ) താഴെയെത്തി. 40 ശതമാനം വിലയിടിവാണ് ഒരാഴ്ചകൊണ്ടുമാത്രം സംഭവിച്ചത്. ഇൗ വർഷമാദ്യം 1000 ഡോളർമാത്രമുണ്ടായിരുന്ന വില ലോകമാകെ നിക്ഷേപ താൽപര്യം വർധിച്ചതോടെ കുതിച്ചുകയറുകയായിരുന്നു. എന്നാൽ, ഏതെങ്കിലും രാജ്യത്തിെൻറയോ ബാങ്കിെൻറയോ പിൻബലമില്ലാതെ അജ്ഞാത കരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ബിറ്റ്കോയിെൻറ വിലക്കയറ്റം തീർത്തും ഉൗഹക്കച്ചവടത്തിെൻറ അടിസ്ഥാനത്തിലാണെന്നും ഏതു നിമിഷവും ഇടിയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച വലിയ തോതിൽ ആളുകൾ വിറ്റഴിച്ചതോടെയാണ് ബിറ്റ്കോയിൻ വില കുത്തനെയിടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story