Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്താരാഷ്​ട്ര പുസ്തക-,...

അന്താരാഷ്​ട്ര പുസ്തക-, സാഹിത്യോത്സവം; സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്ന അന്താരാഷ്ട്ര പുസ്തക-, സാഹിത്യോത്സവത്തി​െൻറ കൊച്ചിയില്‍ നടക്കുന്ന ആദ്യപതിപ്പി​െൻറ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയുടെ മഹത്ത്വം ലോകമെമ്പാടും അറിയിക്കുന്നവിധത്തിലാകും പുസ്തകോത്സവം സംഘടിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.പി.സി.എസി​െൻറ വൈവിധ്യവത്കരണത്തിന് സര്‍ക്കാര്‍ നാലുകോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണവകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് മേള സംഘടിപ്പിക്കുന്നത്. പുസ്തകോത്സവം മാര്‍ച്ച് ഒന്നുമുതല്‍ 11 വരെ മറൈന്‍ഡ്രൈവിലും സാഹിത്യ-വിജ്ഞാനോത്സവം മാര്‍ച്ച് ആറുമുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസിലുമാണ് സംഘടിപ്പിക്കുക. എം.ടി. വാസുദേവന്‍ നായർ മേള ഡയറക്ടറും ഷാജി എന്‍. കരുണ്‍ ക്രിയേറ്റിവ് കണ്‍സൽട്ടൻറുമാണ്. എസ്. രമേശനാണ് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍. സാഹിത്യ-വിജ്ഞാനോത്സവത്തില്‍ ഇരുനൂറിേലറെ പ്രഭാഷകര്‍ പങ്കെടുക്കും. അഞ്ചുവേദിയിൽ അമ്പതിലധികം സെഷനുകളുണ്ടാകും. മേളയുടെ ബ്രാൻഡ് ഐഡൻറിറ്റിയുടെ പ്രകാശനം കെ.വി. തോമസ് എം.പി നിര്‍വഹിച്ചു. സമൂഹ മാധ്യമ പേജുകളുടെ ഉദ്ഘാടനം പ്രഫ എം.കെ. സാനു നിര്‍വഹിച്ചു. കൂപ്പണ്‍ തുക ഡോ. വി.പി. ഗംഗാധരന്‍ സഹകരണവകുപ്പ് ജോയൻറ് രജിസ്ട്രാര്‍ക്ക് കൈമാറി. എസ്.പി.സി.എസ് പ്രസിഡൻറ് ഏഴാച്ചേരി രാമചന്ദ്രന്‍, സാഹിത്യഅക്കാദമി പ്രസിഡൻറ് വൈശാഖന്‍, കെ.എല്‍. മോഹനവര്‍മ, ഷാജി എന്‍. കരുണ്‍, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story