Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലം പണി...

പാലം പണി പൂർത്തിയായിട്ട് ഒരു മാസം; അപ്രോച്ച് റോഡ് ടാർ ചെയ്തില്ല

text_fields
bookmark_border
പറവൂർ: പെരുമ്പടന്ന-ഏഴിക്കര റൂട്ടിലെ തൈെവയ്പ് പാലത്തി​െൻറ പണി പൂർത്തിയായിട്ട് ഒരു മാസം കഴിഞ്ഞിട്ടും ടാറിങ് നടത്താത്തതിൽ പ്രതിഷേധം. പാലം നിർമാണം കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡി​െൻറ ഇരുഭാഗവും ടാറിങ് നടത്താത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും കഴിഞ്ഞ ദിവസം ബസുകൾ പാലത്തിലൂടെ തിരിച്ചുവിട്ടിരുന്നു. പൊതുമരാമത്ത് വകുപ്പി​െൻറ നേതൃത്വത്തിലാണ് പാലം നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് ഇതുവഴിയുള്ള ബസുകൾ അമേപറമ്പിലൂടെയാണ് സർവിസ് നടത്തിയത്. ഇതുമൂലം പ്രദേശവാസികൾ യാത്രാക്ലേശം അനുഭവിച്ചിരുന്നു. പേക്ഷ, പാലം പ്രവൃത്തി പൂർത്തിയായി ഏറെനാളായിട്ടും ടാറിങ് നടത്തി ഗതാഗതം പുനരാരംഭിക്കാത്തതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്നും ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കളായ എ.സി. ഷാൻ, ടി.എം. സരിൻ, കെ.ജി. ഗിരീഷ്കുമാർ, എം. രാഹുൽ, കെ.എസ്. ശ്യാം എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story