Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 4:59 AM GMT Updated On
date_range 2017-12-23T10:29:59+05:3010 വർഷത്തിനുശേഷം സെൻറ് സെബാസ്റ്റ്യൻ ചവിട്ടുനാടകം അരങ്ങിൽ
text_fieldsമട്ടാഞ്ചേരി: 10 വർഷത്തെ ഇടവേളക്കുശേഷം 'സെൻറ് സെബാസ്റ്റ്യൻ' ബൈബിൾ ഇതിഹാസ ചവിട്ടുനാടകം വീണ്ടും അരങ്ങിലെത്തുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് ഫോർട്ട് കൊച്ചി വെളി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിലാണ് നാടകം വീണ്ടും അരങ്ങേറുന്നത്. ചവിട്ടുനാടകരംഗത്ത് ഏറെ ശ്രദ്ധേയമായ നാടകമായിരുന്നു 'സെൻറ് സെബാസ്റ്റ്യൻ'. 1965ൽ ഇസിഡോർ വാകപ്പാടത്താണ് നാടകം രചിച്ചത്. വി.എ. ജോസിയായിരുന്നു സംവിധായകൻ. പുണ്യവാളന്മാരിൽ പ്രമുഖ സ്ഥാനമുള്ള ചരിത്ര പുരുഷെൻറ ജീവിതകഥയാണ് ചവിട്ടുനാടകത്തിലൂടെ പുനരവതരിപ്പിക്കുന്നത്. കെ.ആർ. ആൻറണിയുടെ സംവിധാനത്തിലാണ് നാടകം അരങ്ങിലെത്തുന്നത്.
Next Story