Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മരട്: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാകിസ്താനുമായി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മരട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തി. മരട് കൊട്ടാരം കവലയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ല വൈസ് പ്രസിഡൻറ് ആൻറണി ആശാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി. ഷാജികുമാർ അധ്യക്ഷത വഹിച്ചു. തോമസ് ലെജു, ടി.സി. അനിൽ ലാൽ, പി.ആർ. ജോർജ്, നജീമ്പ് താമരകുളം, കെ.എം. സിദ്ദീഖ്, ചന്ദ്രകലാധരൻ, രാജി സുമേഷ്, സി.എസ്. രമേശൻ, സി. ജോയി പുതുശ്ശേരി എന്നിവർ സംസാരിച്ചു. കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ കടമക്കുടി കുടിവെള്ള വിതരണ പദ്ധതിയുടെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലുള്ള പിഴല പ്രാഥമിക ആരോഗ്യകേന്ദ്രം ഐ.പി ബ്ലോക്കി​െൻറയും ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പിഴല പ്രാഥമികാരോഗ്യകേന്ദ്ര അങ്കണത്തില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനില്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി, ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ഫോര്‍ട്ട്‌ കൊച്ചി സബ് കലക്ടര്‍ ഇമ്പ ശേഖര്‍, അസിസ്റ്റൻറ് കലക്ടര്‍ ഇഷപ്രിയ എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story