Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതകഴി കുന്നുമ്മയിൽ...

തകഴി കുന്നുമ്മയിൽ റെയിൽവേ ഇരട്ടിപ്പിക്കൽ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
അമ്പലപ്പുഴ: തകഴി കുന്നുമ്മയിൽ റെയിൽവേ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സമരം തുടങ്ങി. സമരത്തെത്തുടർന്ന് രണ്ടുദിവസമായി റെയിൽവേ ഇരട്ടിപ്പിക്കൽ പാത നിർമാണം സ്തംഭിച്ചിരിക്കുകയാണ്. ഇതേതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. നിർമാണം തുടങ്ങി 10 ശതമാനം പൂർത്തിയായപ്പോൾ അടിപ്പാത നിർമാണം ശാസ്ത്രീയവും കുറ്റമറ്റ രീതിയിലുമല്ല നടക്കുന്നതെന്ന് പറഞ്ഞ് ചില പാർട്ടി പ്രതിനിധികൾ രംഗത്തുവന്നതോടെ പണി തടസ്സപ്പെട്ടു. പിന്നീട് നിർമാണം നിർത്തിവെക്കാൻ നിർദേശമുണ്ടായി. അന്ന് കരാർ എടുത്ത കോൺട്രാക്ടർക്ക് 30 ലക്ഷം രൂപ ചെലവായി. വർഷങ്ങൾ പിന്നിട്ട് ഇപ്പോൾ ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കലുമായി റെയിൽവേ എത്തിയപ്പോഴാണ് പഞ്ചായത്ത് 12ാം വാർഡ് നിവാസികൾ സമരവുമായി എത്തിയത്. റെയിൽവേക്ക് പടിഞ്ഞാറ് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. നിർമാണം ഇടക്കുവെച്ച് നിർത്തിയ അടിപ്പാതക്ക് കിഴക്ക് ഗ്രാവൽ ഇറക്കാൻ ലോറികൾ എത്തിയപ്പോഴാണ് തടഞ്ഞത്. അടിപ്പാത നിർമാണത്തെപ്പറ്റി നടപടി ഇല്ലെന്നും ദുരൂഹത നിലനിൽക്കുന്നതായും സമരക്കാർ പറഞ്ഞു. കിഴക്കേ റോഡിലെത്താൻ റെയിൽവേ ക്രോസിങ് കൂടാതെ റെയിൽവേ പാതയുടെ താഴെകൂടി ആംബുലൻസ് റോഡെങ്കിലും വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നെടുമുടി-കരുവാറ്റ റോഡിന് രണ്ട് പ്രധാന പാലം നിർമാണവും ഇേതാടൊപ്പം നടക്കുന്നുണ്ട്. പുത്തനാർ പാലവും കോരൻകുഴി പാലവുമാണിത്. ഇവിടേക്ക് പോകണമെങ്കിൽ കുന്നുമ്മയിൽ റെയിൽവേ അടിപ്പാതയിലുടെ റോഡ് വേണമെന്നും പ്രദേശവാസികൾ പറയുന്നു. പുതിയ റെയിൽവേ ക്രോസ് കുന്നമ്മയിൽ നിർമിച്ചത് ശരിയായ രീതിയിൽ അല്ലെന്നും സമരക്കാർ പറഞ്ഞു. ചെയർമാൻ രാജീവ്, കൺവീനർ ശാലിനി സന്തോഷ് എന്നിവരാണ് ജനകീയ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. പാരിഷ് ഹാൾ ആശീര്‍വാദം ചേര്‍ത്തല: ചെത്തി സ​െൻറ് േജാസഫ്സ് ഇടവകയുടെ സുവര്‍ണജൂബിലി സ്മാരകമായി നിര്‍മിച്ച പാരിഷ് ഹാളി​െൻറയും കൊടിമരത്തി​െൻറയും ആശീര്‍വാദം ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വഹിച്ചു. നിയുക്ത ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജയിംസ് ആനപറമ്പില്‍ പ്രഭാഷണം നടത്തി. ആശീര്‍വാദത്തിന് മുന്നോടിയായി നടന്ന സമൂഹദിവ്യബലിക്ക് ഫാ. സണ്ണി അറക്കല്‍ നേതൃത്വം നല്‍കി. ഫാ. പോള്‍ ജെ. അറക്കല്‍ വചനപ്രഘോഷണം നടത്തി. പൊതുസമ്മേളനം മാരാരിക്കുളം വടക്ക് പ‍ഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. പയസ് ആറാട്ടുകുളം അധ്യക്ഷത വഹിച്ചു. ഇടവക കുടുംബങ്ങളില്‍ നല്‍കിയ ലഘുസമ്പാദ്യ പെട്ടികളിലൂടെ ഒരുവര്‍ഷംകൊണ്ട് സമാഹരിച്ച അർബുദ സഹായഫണ്ടി​െൻറ സമര്‍പ്പണം നടന്‍ രമേഷ് പിഷാരടി നിര്‍വഹിച്ചു. അര്‍ത്തുങ്കല്‍ ബസിലിക്ക െറക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശ്ശേരില്‍, ഫാ. ഫ്രാന്‍സീസ് കൊടിയനാട്, പി. പ്രകാശന്‍, കെ.കെ. രമണന്‍, സുനിത ചാര്‍ളി, പി.എ. സെബാസ്റ്റ്യന്‍, പി.ജെ. മോറീസ് എന്നിവര്‍ സംസാരിച്ചു. ഇടവക അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. 145 അടി നീളവും 40 അടി വീതിയുമായി 6200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏകദേശം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം പാരിഷ് ഹാളിനുണ്ട്. 80 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഹാളിന് തുക കണ്ടെത്തിയത് 590 ഇടവക അംഗങ്ങളുടെ സ്നേഹകൂട്ടായ്മയില്‍നിന്നാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story