Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമ്രാജ്യത്വവിരുദ്ധ...

സാമ്രാജ്യത്വവിരുദ്ധ കണ്‍വെന്‍ഷന്‍

text_fields
bookmark_border
കൊച്ചി: ഒാള്‍ ഇന്ത്യ ആൻറി ഇംപീരിയലിസ്റ്റ് ഫോറം കേരള ചാപ്റ്ററി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഫോറം അഖിലേന്ത്യ നേതാവായ കെ. ശ്രീധര്‍ (ആന്ധ്രപ്രദേശ്) കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സോവിയറ്റ് യൂനിയ​െൻറ നേതൃത്വത്തിെല സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് യുദ്ധത്തി​െൻറയും അശാന്തിയുടെ നിഴല്‍ പരത്തുന്നതി​െൻറ ഒടുവിലത്തെ നീക്കമാണ് ജറൂസലമിനെ ഇസ്രായേലി​െൻറ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പ്രത്യേകിച്ച്, ഗള്‍ഫ് മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന യുദ്ധങ്ങളും കലാപങ്ങളും യുദ്ധവ്യാപാരിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തി​െൻറ സൃഷ്ടിയാണ്. മതത്തി​െൻറയും വംശത്തി​െൻറയും പേരില്‍ വീണ്ടും കലാപം അഴിച്ചുവിടാനും മേഖലയിലെ തങ്ങളുടെ ക്രിമിനല്‍ പങ്കാളിയായ ഇസ്രായേലിനെ പ്രീണിപ്പിക്കാനും മാത്രെമ പുതിയ നടപടിയും വഴിവെക്കൂ. ആൻറി ഇംപീരിയലിസ്റ്റ് ഫോറം സംസ്ഥാന വൈസ്പ്രസിഡൻറ് പ്രഫ.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എസ്. ശേഖര്‍, സംസ്ഥാന നേതാക്കളായ ഡോ.വി. വേണുഗോപാല്‍, ഡോ. വിന്‍സൻറ് മാളിയേക്കല്‍, മാത്യു വേളങ്ങാടന്‍, ജി.എസ്. പദ്മകുമാര്‍, കെ.കെ. ഗോപിനായര്‍, ടി.കെ. സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. റാലിയും പ്രതിഷേധ സംഗമവും കൊച്ചി: അമേരിക്കൻ ധാർഷ്ട്യത്തിനെതിരെ ഫലസ്തീനൊപ്പം മാനവികതക്കൊപ്പം എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച എറണാകുളത്ത് റാലിയും പ്രതിഷേധസംഗമവും നടത്തും. മറൈൻൈഡ്രവിൽ മേനകക്ക് സമീപം താജ്ഗേറ്റ് വേ പരിസരത്തുനിന്ന് വൈകീട്ട് നാലിന് റാലി ആരംഭിക്കും. ഹൈകോടതി ജങ്ഷൻ ലാലൻ ടവറിൽ 4.30ന് പ്രതിഷേധ സമ്മേളനം തുടങ്ങും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ദേശീയ വൈസ് പ്രസിഡൻറ് വി.കെ. ഫൈസൽ ബാബു എന്നിവർ സംസാരിക്കും. കലാകാരന്മാരുടെ സാമ്പത്തികനേട്ടവും പ്രധാനം -റോബര്‍ട്ട് ബാരൺ കൊച്ചി: പരമ്പരാഗത കലകളും സംസ്കാരവും പ്രോത്സാഹിപ്പിച്ച് നൈപുണ്യം വർധിപ്പിക്കുന്നതിനൊപ്പം അവയെ പുത്തന്‍ വ്യവസായമാക്കി മാറ്റി കലാകാരന്മാര്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുകകൂടി ചെയ്യണമെന്ന് ന്യൂയോര്‍ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓണ്‍ ആര്‍ട്സിലെ നാടന്‍കല വിഭാഗം ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ബാരണ്‍ പറഞ്ഞു. പൈതൃക എന്‍സൈക്ലോപീഡിയായ സഹാപീഡിയ കൊച്ചിയില്‍ സംഘടിപ്പിച്ച അഭിമുഖസംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടന്‍കലകള്‍ സ്കൂളുകളില്‍ പാഠ്യവിഷയമാക്കുന്നതിലൂടെ ഈ പാരമ്പര്യത്തി‍​െൻറ അറിവും പ്രധാന്യവും പുതുതലമുറക്ക് പകര്‍ന്നുനല്‍കാനാകും. ഒപ്പംതന്നെ അതി‍​െൻറ വാണിജ്യസാധ്യതകളും ആരായണം. ആമുഖ സംഭാഷണത്തിനുശേഷം സംവാദവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story