Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്ന് കിലോ...

മൂന്ന് കിലോ സ്വർണവുമായി മുംബൈ സ്വദേശി പിടിയിൽ

text_fields
bookmark_border
കൊച്ചി: രേഖകളില്ലാത്ത . ജത്താേത്രയ യശ്വന്ത് യാദവ് എന്നയാളെയാണ് ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിലെ മാർക്കറ്റ് റോഡിൽനിന്ന് പിടികൂടിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം ട്രഷറിയിലേക്ക് മാറ്റി. സ്ഥിരമായി സംസ്ഥാനത്തെ വ്യാപാരികൾക്ക് ഇയാൾ സ്വർണമെത്തിച്ചുനൽകാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും നാളുകളായി ഇയാൾ ജി.എസ്.ടി വകുപ്പ് ഇൻറലിജൻസ് വിഭാഗത്തി​െൻറ നിരീക്ഷണത്തിലായിരുന്നു. ഇൻറലിജൻസ് വിഭാഗം ഡെപ്യുട്ടി കമീഷണർ എസ്. ശിവൻകുട്ടിയുടെ നിർദേശ പ്രകാരം ഇൻറലിജൻസ് ഓഫിസർ ലാലി​െൻറ േനതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച വൈകീട്ട് ഇയാൾ കുടുങ്ങിയത്. ജി.എസ്.ടി ബില്ലോ മറ്റ് തിരിച്ചറിയൽ രേഖകളോ കൈവശം ഉണ്ടായിരുന്നില്ല. വ്യക്തമായ തിരിച്ചറിയൽ രേഖകൾ സഹിതം 91 ലക്ഷം രൂപ പിഴയടക്കാൻ ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആദ്യമായാണ് കേരളത്തിലെത്തുന്നതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സ്വർണക്കടത്ത് സംഘത്തി​െൻറ ഏജൻറാണെന്നാണ് സംശയിക്കുന്നെതന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story