Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:35 AM GMT Updated On
date_range 2017-12-22T11:05:59+05:30മിനി ബാബു കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsപെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി മിനി ബാബു തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് അംഗമായ മിനിക്ക് 10 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിെൻറ ഗായത്രി വിനോദിന് മൂന്ന് വോട്ടും ലഭിച്ചു. കോടനാട് ഡി.എഫ്.ഒ രഞ്ജൻ ഐ.എഫ്.എസ് വരണാധികാരിയായിരുന്നു. ഇളമ്പകപ്പിള്ളി ഡിവിഷൻ മെംബറാണ്. മുൻ കൂവപ്പടി പഞ്ചായത്ത് മെംബറും കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറിയുമാണ്. യു.ഡി.എഫിെൻറ ബിന്ദു ഗോപാലകൃഷ്ണനായിരുന്നു ഇവിടെ പ്രസിഡൻറ്. മുൻ ധാരണ പ്രകാരമാണ് മിനി പ്രസിഡൻറായത്. ഒന്നര വർഷത്തിനുശേഷം വീണ്ടും ബിന്ദു ഗോപാലകൃഷ്ണൻ പ്രസിഡൻറാകും. ഐ ഗ്രൂപ്പുകാരിയായിരുന്ന ബിന്ദു ഗോപാലകൃഷ്ണൻ കലാവധി തികയുന്നതിന് മുമ്പ് 'എ' ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു. വീണ്ടും പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡി.സി.സി പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. ഈ സമയത്ത് ബിന്ദുവിെൻറ കൂടെയുണ്ടായിരുന്ന ഐ ഗ്രൂപ് അംഗങ്ങൾക്കൊപ്പം എ ഗ്രൂപ് അംഗങ്ങളും ചേർന്ന് ബിന്ദുവിനെ പ്രസിഡൻറാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വോട്ടിങ്ങിനിട്ടപ്പോൾ ഭൂരിപക്ഷം ബിന്ദുവിന് ലഭിച്ചു. ഇതേത്തുടർന്ന് ഡി.സി.സി പ്രസിഡൻറിെൻറ മധ്യസ്ഥതയിലാണ് മിനി ബാബുവിന് ഒന്നര വർഷം നൽകാൻ തീരുമാനമായത്.
Next Story