Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 4:59 AM GMT Updated On
date_range 2017-12-20T10:29:59+05:30പുസ്തകപ്രകാശനം ഇന്ന്
text_fieldsകൊച്ചി: നാല് ദശാബ്ദത്തിലധികമായി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നെട്ടൂർ സി.പി. ജോൺ 75ാം വയസ്സിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച് അദ്ദേഹത്തിെൻറ കവിതസമാഹാരം 'നെട്ടൂരിെൻറ 75 കവിതകൾ' ബുധനാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ചാവറ കൾചറൽ സെൻററിൽ പ്രകാശനം ചെയ്യും. ഫാ. പോൾ തേലക്കാട്ട് പുസ്തകത്തിെൻറ ആദ്യപ്രതി തിരക്കഥാകൃത്ത് ജോൺപോളിന് നൽകി പ്രകാശനം നിർവഹിക്കും. പ്രഫ. എം. തോമസ് മാത്യു പുസ്തകപരിചയം നടത്തും. ടി.എം. എബ്രഹാം അധ്യക്ഷത വഹിക്കും. ഫാ. റോബി കണ്ണൻചിറ സി.എം.ഐ, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനിത സിബി, ഫാ. ചെറിയാൻ കുനിയന്തോടത്ത് സി.എം.ഐ, ഫാ. നിധീഷ് ഞാണക്കൽ, ഫാ. വിൻെസൻറ് നടുവിലപ്പറമ്പിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ സംസാരിക്കും. എറണാകുളം മാർ ലൂയിസ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Next Story