Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:38 AM GMT Updated On
date_range 19 Dec 2017 5:38 AM GMTകൃപ ആതുരസേവ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മ കൃപയുടെ ആതുരസേവ അവാർഡുകൾ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ അത്താഴക്കൂട്ടം, എൻ.എം ട്രസ്റ്റ് പാലിയേറ്റിവ് കെയർ യൂനിറ്റ്, അമ്പലപ്പുഴ ശ്രീപാദം ആശുപത്രിയിലെ ഡോ. ടി. ജയശ്രീ, രക്തദാന സന്നദ്ധ പ്രവർത്തകൻ അജിത്ത് കൃപാലയം, റോഡ് സുരക്ഷ കർമസമിതി സംസ്ഥാന പ്രസിഡൻറ് ബി. സുജാതൻ എന്നിവരാണ് അവാർഡിന് അർഹരായത്. വാഹനാപകടത്തിൽ മരിച്ച കൃപ ജോയൻറ് സെക്രട്ടറി യു. അഹമ്മദ് കബീറിെൻറ സ്മരണാർഥമാണ് ഇത്തവണ അവാർഡുകൾ. 23ന് വളഞ്ഞവഴി ജങ്ഷനിൽ ചേരുന്ന സമ്മേളനത്തിൽ ജില്ല െപാലീസ് ചീഫ് എസ്. സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് ഭക്ഷ്യധാന്യ കിറ്റ്-ചികിത്സ സഹായ വിതരണവും ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി ദേവൻ പി. വണ്ടാനം, ട്രഷറർ ഹംസ എ. കുഴുവേലി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story