Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് വിൽപനക്കാരൻ...

കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: കഞ്ചാവ് വിൽക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരനെ പൊലീസ് പിടികൂടി. സ്വകാര്യബസ് സ്റ്റാൻഡിന് പിന്നിലെ റോഡിൽ കഞ്ചാവ് വിൽപന നടത്തിയ പശ്ചിമബംഗാൾ ഹൂഗ്ലി ജില്ലയിൽ പ്രദീപ്ഷില്ലാണ് (23) അറസ്റ്റിലായത്. 2.1 കിലോ കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് സി.ഐ ജെ. കുര്യാക്കോസി​െൻറ നിർദേശാനുസരണം ജില്ല െപാലീസ് മേധാവിയുടെ സ്പെഷൽ ആൻറി നാർകോട്ടിക് വിങ്ങി​െൻറ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. എസ്.ഐ പി.എ. ഫൈസൽ, സി.പി.ഒമാരായ റെജി, ദിലീപ്കുമാർ രാജേന്ദ്രൻ, രാമചന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story