Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 19 Dec 2017 5:35 AM GMTകോൺഗ്രസുമായി സമരസഖ്യമാകാം ^മന്ത്രി സുധാകരൻ
text_fieldsbookmark_border
കോൺഗ്രസുമായി സമരസഖ്യമാകാം -മന്ത്രി സുധാകരൻ കുട്ടനാട്: ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി സമരസഖ്യമാകാം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സഖ്യം സ്ഥാപിക്കാന്‍ സി.പി.എമ്മിനെ കിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. നെടുമുടിയില്‍ സി.പി.എം തകഴി ഏരിയ സമ്മേളനത്തിെൻറ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി രക്തദാഹിയായ ഫാഷിസ്റ്റ് പാര്‍ട്ടിയാണ്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല. ജി.എസ്.ടി സംസ്ഥാനങ്ങളെ പാപ്പരാക്കി. കേരളത്തിനുമാത്രം 3000 കോടി രൂപയാണ് നഷ്ടം. ജി.എസ്.ടിയുടെയും നോട്ട് നിരോധനത്തിെൻറയും തിരിച്ചടികള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിെൻറ തെളിവാണ് തെരഞ്ഞെടുപ്പിലെ പരാജയമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് എ.ഡി. കുഞ്ഞച്ചന് അധ്യക്ഷത വഹിച്ചു. യു. പ്രതിഭഹരി എം.എല്‍.എ, എ. മഹീന്ദ്രന്, കെ.ആര്. ഭഗീരഥന്, കെ. പ്രസാദ്, കെ. പ്രകാശന്, കെ.കെ. അശോകന്, ജി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story