Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകൽ വീട് നിർമാണം:...

പകൽ വീട് നിർമാണം: സമരവുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തി​െൻറ കീഴിലെ ചെറുവട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ പകൽ വീട് നിർമിക്കുന്നതിനെതിരെ നിയമനടപടികളും സമരവും നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റി. 500 ചതുരശ്ര അടി കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപക്കാണ് ടെൻഡർ നൽകിയത്. ഇതിനെതിരെ വിജിലൻസ് കോടതിയെ സമീപിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. പ്രസിഡൻറ് സുനീർ കഴിപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ടി.പി. ഷിയാസ്, വി.എം. നവാസ്,റിയാസ് തോട്ടത്തിക്കുളം, മധു കുന്നത്രക്കുടി, ഷെഫീഖ് വെള്ളാംതിട്ടയില്‍,അലി പടിഞ്ഞാറേച്ചാലില്‍, മുഹമ്മദ് കൊളത്താപ്പിള്ളില്‍ എന്നിവർ സംസാരിച്ചു. ഫുട്ബാൾ മേള സമാപിച്ചു കോതമംഗലം: അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബാൾ മേള സമാപിച്ചു. ഫൈനലിൽ പുലിക്കുന്നേപ്പടി നാഷനൽ എഫ്.സി ആതിഥേയരായ ഗോൾഡൻ യംഗ്സിനെ പരാജയപ്പെടുത്തി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. അനീഷ് മീരാൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ് ട്രോഫികൾ വിതരണം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ ഷെമീന അലിയാർ, എ.പി. മുഹമ്മദ്, ക്ലബ് സെക്രട്ടറി ലത്തീഫ് കരീം,സലാം മാക്കനാട്ട്, ഒ.എം. അനസ്, അൻഷാദ് ഓലിക്കൽ, താജുദ്ദീൻ കല്ലറക്കൽ, സി.എ. നിയാസ്,കെ.എം. അലി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു കോതമംഗലം: നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാരപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതും അശാസ്ത്രീയവുമായ കെട്ടിട നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിച്ചത്. നികുതി കുറയ്ക്കാൻ കഴിയുകയില്ല എന്ന നിലപാടിൽ പ്രസിഡൻറ് ഉറച്ച് നിന്നതോടെ യു.ഡി.എഫ് അംഗങ്ങളായ കെ.എ. ബിനോദ്, സവിത ശ്രീകാന്ത്, ഡയാന നോബി, അൻസി ഹാരിസ്, ബിന്ദു ശശി എന്നിവർ യോഗം ബഹിഷ്കരിച്ചത്. മാണി ഗ്രൂപ് അംഗം പ്രതിഷേധത്തിൽനിന്നും വിട്ടുനിന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story