Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 2017-12-19T11:05:59+05:30അമ്പലമുകൾ സ്കൂൾ: ജനകീയ കൺവെൻഷൻ നടത്തി
text_fieldsപള്ളിക്കര: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ വിഷവാതകച്ചോർച്ചയെത്തുടർന്ന് ഫാക്ടിലെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയ അമ്പലമുകൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കരിമുകൾ മിനി സ്റ്റേഡിയത്തിൽ ജനകീയ കൺവെൻഷൻ നടന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്് പി.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീത സുകുമാരൻ, ലീന മാത്യു, എൻ.കെ. ജോർജ്, അബ്ദുൽ ബഷീർ, നാരായണൻ നായർ, ഓമനക്കുട്ടൻ, ടി.ബി. നാസർ, സി.എം. ജോയി, കെ.പി. ശിവൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം അശോക് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ബിനോയ് നന്ദിയും പറഞ്ഞു.
Next Story