Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:35 AM GMT Updated On
date_range 2017-12-19T11:05:59+05:30വൺവേ സംവിധാനത്തിൽ കൂടുതൽ ഇളവുകളുമായി പൊലീസ്
text_fieldsആലുവ: നഗരത്തിലെ വൺവേ സംവിധാനത്തിൽ പൊലീസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പരാതികൾ വ്യാപകമായതിനെ തുടർന്നാണിത്. എറണാകുളം റോഡിലൂടെ കാരോത്തുകുഴി ഭാഗത്ത് നിന്ന് വരുന്ന ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകള്‍ക്കുമാണ് പുതിയ തീരുമാനപ്രകാരം ഇളവ്. ഈ വാഹനങ്ങള്‍ക്ക് മസ്ജിദ് റോഡിലൂടെ ജില്ല ആശുപത്രി, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ സ്‌റ്റേഷന്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലേക്ക് പോകാം. ഇതിനായി എറണാകുളം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലേക്ക് കയറി വലതുതിരിഞ്ഞ് സെൻറ്. ഡൊമിനിക് പള്ളിയുടെ മുന്‍വശമുള്ള പോക്കറ്റ് റോഡിലൂടെ മസ്ജിദ് റോഡില്‍ പ്രവേശിക്കണം. ചൊവ്വാഴ്ച മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കും. ബാങ്ക് കവലയില്‍നിന്ന് തോട്ടക്കാട്ടുകര, അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപാസില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മെട്രോ സ്‌റ്റേഷന് മുന്നിലൂടെ കയറി പാലത്തിനടിയിലൂടെ യുടേണ്‍ എടുത്ത് സർവിസ് റോഡിലൂടെ പോകണം. പുളിഞ്ചോട് കവലയില്‍നിന്ന് പടിഞ്ഞാറ് വശത്തെ സർവിസ് റോഡു വഴി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് മേല്‍പാലത്തിന് താഴെ മെട്രോ സ്‌റ്റേഷന്‍ വഴി ബൈപാസ് കവലയിലൂടെ നഗരത്തിലെത്താം. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ആലുവ നഗരത്തില്‍ ഇതിന് പരിഹാരമായാണ് വൺവേ സംവിധാനം കൊണ്ടുവന്നത്. നവംബര്‍ 20ന് ആരംഭിച്ച പദ്ധതിയിലെ അശാസ്ത്രീയത മൂലം പരാതികൾ വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും രണ്ട് തവണ ഇളവ് അനുവദിച്ചിരുന്നു.
Next Story