Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2017 5:32 AM GMT Updated On
date_range 2017-12-19T11:02:59+05:30വിപണനമേള തുടങ്ങി
text_fieldsകളമശ്ശേരി: ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ വിപണനമേള ഏലൂരിൽ തുടങ്ങി. ഏലൂർ നഗരസഭക്കുകീഴിെല ബഡ് സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ സോപ്പ്, വാഷിങ് പൗഡർ, തുടങ്ങി ഉൽപന്നങ്ങൾ വിൽപനക്കുണ്ട്. സ്കൂളിനുസമീപം സി.ഡി.എസ് ഓഫിസ് അങ്കണത്തിൽ നടന്ന വിപണനമേള സ്കൂൾ പ്രിൻസിപ്പൽ ബേബി ജോണും പി.ടി.എ പ്രസിഡൻറ് ഇബ്രാഹിംകുഞ്ഞും ചേർന്ന് ഉദ്ഘാടനം ചെയ്തു. മേള വ്യാഴാഴ്ച വരെ ഉണ്ടാകും. ബോധരഹിതനായി വീണയാൾക്ക് വൈദ്യുതി ബോർഡ് ജീവനക്കാർ തുണയായി കളമശ്ശേരി: ശ്വാസതടസ്സം മൂലം സ്വവസതിയിൽ ബോധരഹിതനായി കിടന്ന 53 കാരന് വൈദ്യുതി ബോർഡ് ജീവനക്കാരുടെ സമയോചിത ഇടപെടൽ രക്ഷയായി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വൈദ്യുതി ബോർഡ് ടച്ചിങ് വർക്കർമാരായ അനിൽകുമാറും അൻവറും ലൈനിലെ പച്ചപ്പുകൾ വെട്ടിമാറ്റുന്നതിനിടെയാണ് സമീപത്തെ വീട്ടിൽനിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. വീട്ടിലെത്തിയപ്പോൾ ബോധരഹിതനായി കിടക്കുന്ന ഗൃഹനാഥനെയും സമീപം കരയുന്ന പെൺകുട്ടിയെയുമാണ് കണ്ടത്. ഉടൻ ജീവനക്കാർ ഇരുവരും ഗൃഹനാഥന് പ്രാഥമിക ശുശ്രൂഷ നൽകി. ബോധം തെളിഞ്ഞ ഗൃഹനാഥനെ ബന്ധുക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്തിടെ വൈദ്യുതാഘാതം ഏൽക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് ലഭിച്ച സി.പി.ആർ പരിശീലനത്തിനുശേഷം ആദ്യ രക്ഷാപ്രവർത്തനമാണ് തങ്ങളുടേതെന്ന് ജീവനക്കാർ പറഞ്ഞു.
Next Story