Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറൈൻ ഡ്രൈവിൽ സപ്ലൈകോ...

മറൈൻ ഡ്രൈവിൽ സപ്ലൈകോ ക്രിസ്മസ് ചന്ത

text_fields
bookmark_border
കൊച്ചി: സ്‌പ്ലൈകോ ക്രിസ്മസ് ചന്ത മറൈന്‍ ഡ്രൈവില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ നേരേത്തതന്നെ ഔട്ട്‌ലറ്റുകളില്‍ എത്തിയതിനാല്‍ ക്രിസ്മസ് കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയും അരിയുമുള്‍പ്പെടെ സാധനസാമഗ്രികള്‍ വിപണിയിലുള്ളതിനേക്കാള്‍ വലിയ വിലക്കുറവില്‍ ക്രിസ്മസ് വിപണിയിലൂടെ ലഭിക്കും. റേഷന്‍കാര്‍ഡ് മുഖേനയാണ് സാധനങ്ങള്‍ ലഭിക്കുക. കൂടാതെ, ബിരിയാണി അരി, കേക്ക്, ഐസ്‌ക്രീം തുടങ്ങിയ സാധനങ്ങളും സപ്ലൈകോയില്‍ ലഭിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി ആദ്യ വിൽപന നിര്‍വഹിച്ചു. മേയർ സൗമിനി ജയിൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എ, സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, കൊച്ചി കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ്, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. ഡിസംബർ 24ന് രാത്രിവരെ ഈ ചന്തകൾ പ്രവർത്തിക്കും. ഇതുകൂടാതെ സപ്ലൈകോയുടെ 412 സൂപ്പർ മാർക്കറ്റുകളും 27 പീപിൾസ് ബസാറുകളും അഞ്ച് ഹൈപ്പർ മാർക്കറ്റുകളും ക്രിസ്മസ് വിപണി ലക്ഷ്യമാക്കി 24 വരെ പ്രവർത്തിക്കും. ക്രിസ്മസ് കേക്കുകൾ, നക്ഷത്രങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ തുടങ്ങിയവയെല്ലാം സപ്ലൈകോ ക്രിസ്മസ് ഫെയറുകളിലും മാർക്കറ്റുകളും വിൽപനക്ക് തയാറായിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് സപ്ലൈകോ നടത്തിയ ഓണം സമ്മാനമഴ പദ്ധതി നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. വിലനിലവാരം ബ്രാക്കറ്റുകറ്റിൽ പൊതുവിപണിയിലെ വില. ചെറുപയർ -56 (83.93), ഉഴുന്ന് ബാൾ 58 (86.71), വൻകടല - 43 (93.86), വൻപയർ - 45 (73.17), തുവരപ്പരിപ്പ് 60 (84.13), മുളക് -65 (99.71), മല്ലി - 69 (87.50), പഞ്ചസാര 22 (41.07), വെളിച്ചെണ്ണ 90 (220.86), ജയ അരി -25 (40), കുറുവ അരി -25 (39), മട്ട അരി - 24 (41.79), പച്ചരി -23 (34.00), ആന്ധ്ര ഇതര ജയ അരി 25 (36.75).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story