Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടല്‍ ഉടമക്കെതിരെ...

ഹോട്ടല്‍ ഉടമക്കെതിരെ കേസ്

text_fields
bookmark_border
മൂവാറ്റുപുഴ: ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായ കുടുംബം നല്‍കിയ പരാതിയില്‍ വാഴപ്പിള്ളിയിലെ ഹോട്ടല്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വാഴപ്പിള്ളി റോയല്‍ ഫുഡ്കോര്‍ട്ട് ഉടമക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച മയിലൂര്‍ അപ്പക്കല്‍ വീട്ടില്‍ റഹീം(43), ഭാര്യ സജില, മക്കള്‍ റസല്‍, റിസ്‌വാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവര്‍ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. ചികിത്സ സഹായമെത്തിക്കാന്‍ ഹോട്ടല്‍ ഉടമ തയാറായില്ല. കുടുംബത്തി​െൻറ കൂട്ടമരണത്തിനുവരെ കാരണമായേക്കാവുന്ന മോശം ഭക്ഷണം നല്‍കിയെന്നാരോപിച്ചുള്ള പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story