Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:32 AM GMT Updated On
date_range 2017-12-18T11:02:59+05:30പൊന്നാനി സ്വദേശി ഒമാനിൽ മരിച്ചു
text_fieldsമസ്കത്ത്: മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി ഒമാനിൽ നിര്യാതനായി. പൊന്നാനി കൊല്ലൻപടി അറക്കൽ പഴയകത്ത് നാസർ (57) ആണ് മരിച്ചത്. ബർക നസീം ഗാർഡന് എതിർവശത്ത് റെസ്റ്റോറൻറ് നടത്തിവരികയായിരുന്നു. ഞായാറാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യേയാണ് മരണം. പരേതരായ അബൂബക്കർ മേച്ചേരി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: മഅ്റൂഫ്, ഷാഹിൽ, നിദ, സുൻആ. സഹോദരങ്ങൾ: അബ്ദുൽ സലാം (മസ്കത്ത്), സുബൈദ, ശരീഫ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. DeathNasarOman: നാസർ
Next Story