Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് ശരിയാക്കാത്തതിൽ...

റോഡ് ശരിയാക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
കാലടി: ആലുവ റോഡിൽ ശ്രീമൂലനഗരം അൽ-അമീൻ സ്കൂളിന് മുന്നിലായി റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം. മഴ പെയ്ത് വെള്ളം കെട്ടിയാൽ റോഡിലെ കുഴിയുടെ ആഴം മനസ്സിലാകാതെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. മലയാറ്റൂർ, കാഞ്ഞൂർ, തിരുവൈരാണിക്കുളം തുടങ്ങി തീർഥാടന കേന്ദ്രത്തിലേക്ക് പോകുന്ന പ്രധാന വഴിയാണിത്. ഉടൻ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ച് സൂചനസമരം നടത്തി. ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എൻ. ശ്യാംകുമാർ. മണ്ഡലം പ്രസിഡൻറ് കെ.ജി. ഹരിദാസ്. വി.എൻ. രാജൻ, ജിത്തു തിരുവൈരാണിക്കുളം, പി.ബി. ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story